Author: admin

പുതുവര്‍ഷം ആരംഭിച്ച് 10 ദിവസത്തിനുള്ളിൽ ചൈനയിലെ ക്രൈസ്തവര്‍ക്ക് നേരെ ഭരണകൂടത്തിന്റെ കിരാത നടപടികള്‍ തുടരുന്നു. ഭവനങ്ങളില്‍ ക്രൈസ്തവ കൂട്ടായ്മ നടത്തുന്നവരെയും ഭൂഗര്‍ഭ പ്രൊട്ടസ്റ്റന്‍റ് ക്രൈസ്തവരെയും തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുന്നത് തുടരുകയാണെന്നാണ് വിവരം.

Read More

വിശുദ്ധ നാട്ടിലേക്ക് കൂടുതൽ തീർത്ഥാടകർ എത്തണമെന്നും, വാക്കുകൾ കൊണ്ടുമാത്രമല്ല, സാന്നിദ്ധ്യം കൊണ്ടു മാത്രമേ ഭയത്തെ അതിജീവിക്കാന്‍ കഴിയുകയുള്ളൂവെന്നും വിശുദ്ധ നാട്ടിലെ കത്തോലിക്കാസഭയുടെ സംരക്ഷണത്തിന് കീഴിലുള്ള പ്രദേശങ്ങളുടെ ചുമതലയുള്ള ഫാ. ഫ്രാന്‍സ്സെസ്കോ യെൽപോ.

Read More

വത്തിക്കാൻ :ലോകത്ത് 184 രാജ്യങ്ങളുമായി നയതന്ത്രബന്ധം പുലർത്തി പരിശുദ്ധ സിംഹാസനം. യൂറോപ്യൻ യൂണിയനും, സോവറിൻ മിലിട്ടറി ഓർഡർ ഓഫ് മാൾട്ട എന്ന സന്നദ്ധസേവന സംഘടനയുമായുള്ള ബന്ധത്തിന് പുറമെയാണ് ഇത്രയധികം രാജ്യങ്ങളുമായി വത്തിക്കാൻ ഡിപ്ലോമാറ്റിക് ബന്ധം തുടരുന്നത്. വത്തിക്കാനിലേക്കുള്ള നയതന്ത്രപ്രതിനിധികൾക്ക് ലിയോ പതിനാലാമൻ പാപ്പാ ജനുവരി ഒൻപതിന് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചതിന്റെ കൂടി പശ്ചാത്തലത്തിലാണ് , ഈയൊരു കണക്ക് ഒരു ഔദ്യോഗിക കുറിപ്പിലൂടെ പുറത്തുവിട്ടത്. വത്തിക്കാനുമായി നയതന്ത്രബന്ധം പുലർത്തുന്നവരിൽ, റോമിൽത്തന്നെ സ്ഥിരം ഓഫീസുള്ളത് തൊണ്ണൂറ്റിമൂന്ന് നയതന്ത്രമിഷനുകൾക്കാണ്. ഇതിൽ യൂറോപ്യൻ യൂണിയനും ഓർഡർ ഓഫ് മാൾട്ടയും ഉൾപ്പെടും. അറബ് രാഷ്ട്രങ്ങളുടെ ലീഗ്, അഭയാർത്ഥികൾക്കുവേണ്ടിയുള്ള ഐക്യരാഷ്ട്രസംഘടനയുടെ ഹൈക്കമ്മീഷണർ കുടിയേറ്റത്തിനായുള്ള അന്താരാഷ്ട്രസംഘടന എന്നിവയ്ക്കും റോമിൽ ഓഫീസുണ്ട്. കഴിഞ്ഞ വർഷം ഇറ്റലിയുമായി ചില പ്രധാന കരാറുകളും പരിശുദ്ധ സിംഹാസനം ഒപ്പുവച്ചു. ഇതനുസരിച്ച് 2025 ജൂലൈ 31-ന് റോമിന് പുറത്തുള്ള സാന്താ മരിയ ദി ഗലേറിയ എന്നയിടത്ത്, കാർഷിക, സോളാർ പാനൽ ഉപയോഗിച്ചുള്ള വിദ്യുശ്ചക്തി ഉത്പാദനം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച…

Read More

വത്തിക്കാൻ: 2025-ലെ പ്രത്യാശയുടെ ജൂബിലി വർഷത്തിന്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാനും, റോമിലെത്തിയ തീർത്ഥാടകർക്ക് സ്വീകാര്യമായ ആതിഥേയത്വം ഒരുക്കാനും വേണ്ടി അദ്ധ്വാനിച്ചവർക്ക് നന്ദി പറഞ്ഞ് ലിയോ പതിനാലാമൻ പാപ്പാ. ജൂബിലി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരുടെ പ്രതിനിധി സംഘങ്ങൾക്ക് ജനുവരി 10 ശനിയാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് പാപ്പാ ഏവർക്കും നന്ദിയേകിയത്. ജൂബിലിക്കായി റോം നഗരത്തെ ഒരുക്കുന്നതിലും, തീർത്ഥാടകർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനും പ്രത്യേകമായി സഹകരിച്ച ഇറ്റലിയുടെ ഗവൺമെന്റ്, വിവിധ സുരക്ഷാസേനകൾ എന്നിവയെ പാപ്പാ പ്രത്യേകമായി അനുസ്മരിച്ചു. ജൂബിലി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ “സുവിശേഷവത്കരണത്തിനായുളള ഡികാസ്റ്ററിയിലെ നേതൃനിരയെയും, മറ്റ് ഡികാസ്റ്ററികളെയും പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്ഥാനങ്ങളെയും വത്തിക്കാനിലെ സുരക്ഷാസേനകളെയും, ജൂബിലിയിൽ സഹായിച്ച കുമ്പസാരക്കാരായ വൈദികർ, വിവിധ രൂപതകളുടെ പ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ എന്നിവരെയും തന്റെ പ്രഭാഷണത്തിൽ പാപ്പാ പ്രത്യേകം പരാമർശിച്ചു.

Read More

കൊച്ചി: കണ്ണൂർ ബിഷപ് ഡോ.അലക്സ് വടക്കുംതല രചിച്ച Laity Alive Church Alive and Sinadarity എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാള പരിഭാഷ പ്രകാശനം ചെയ്തു . കണ്ണൂർ രൂപതാ അംഗമായ ഫാ. മാർട്ടിൻ രായപ്പൻ, അൽമായ സജീവ പങ്കാളിത്തം സിനഡാത്മകസഭയിൽ എന്ന പേരിലാണ് പുസ്തകം പരിഭാഷപ്പെടുത്തിയത് . എറണാകുളം ആശിർ ഭവനിൽ ചേർന്നKRLCC 46-ാമത് ജനറൽ അസംബ്ലിയിൽ വെച്ച് KRLCC പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പ്രകാശനം നിർവ്വഹിച്ചു . KRLCC വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ് ഏറ്റുവാങ്ങി.

Read More

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിൽ . പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്നും കസ്റ്റഡിയിലെടുത്ത രാഹുലിനെ എആർ ക്യാമ്പിലെത്തിച്ച് എസ്‌ഐടി മേധാവി ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. രാവിലെ തന്നെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കും. ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിർബന്ധിത ഗർഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയുള്ളത്. ചോദ്യം ചെയ്യലിൽ രാഹുൽ എല്ലാം നിഷേധിച്ചുവെന്നറിയുന്നു . ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്ന് രാഹുൽ ചോദ്യം ചെയ്യലിൽ ആവർത്തിച്ചു. രഹസ്യമായാണ് രാഹുലിനെ അർധരാത്രിയിൽ ഹോട്ടലിൽ എത്തി എസ്‌ഐടി പൊക്കിയത്. ഇന്നലെ ഉച്ച മുതൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു ഇയാൾ . പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പാലക്കാട് നിന്ന് പൊലീസ് സംഘമെത്തിയാണ് ഇന്നലെ അർധരാത്രി 12.30 ഓടെ കസ്റ്റഡിയിലെടുത്തത്. രാഹുലിന്റെ മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ തിരുവനന്തപുരത്തെ ഫോറൻസിക് സയന്റിഫിക് ലാബിലേക്ക് അയച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. അഞ്ച് ദിവസം മുൻപാണ് യുവതിയുടെ പരാതി ജി പൂങ്കുഴലിക്ക് ലഭിക്കുന്നത്.

Read More

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നും മാനേജ്മെന്റിൽ മാർക്കറ്റിംഗ് ഓഫ് ഹൗസിങ്ങ് ഫിനാൻസ് എന്ന വിഷയത്തിൽ പി. എച്. ഡി. നേടിയ വില്ല്യം ആലത്തറയുടെ ജീവിതം പലർക്കും മാതൃകയാവുന്നു.രണ്ട് വ്യാഴവട്ടത്തിലധികമായി പോതുസേവന രംഗത്ത് സജ്ജീവമായ വില്ല്യം ആലത്തറ പഠനവും സേവനവും ഒരുമിച്ച് മുന്നോട്ട് കോണ്ടുപോകുക യായിരുന്നു.

Read More

കെആര്‍എല്‍സിസി 46-ാമത് ജനറല്‍ അസംബ്ലി ആരംഭിച്ചു ജീവനാദം ന്യൂസ് സര്‍വീസ് എറണാകുളം: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നതാധികാരസമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 46-ാമത് ജനറല്‍ അസംബ്ലിയ്ക്ക് എറണാകുളം ആശീര്‍ഭവനില്‍ തുടക്കമായി. ലത്തീന്‍ സമുദായത്തിന്റെ ശക്തി തിരിച്ചറിയുന്ന ഒരു ദിവസമുണ്ടാകുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കൊച്ചി കോര്‍പറേഷന്റെ പുതിയ മേയര്‍ അഡ്വ. വി.കെ. മിനിമോള്‍ വ്യക്തമാക്കി. ലത്തീന്‍ സമുദായം വളരെ വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. എന്നാല്‍ ഇനിയും കൂടുതല്‍ മുന്നോട്ടു പോകേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് എല്ലാ ബിഷപ്പുമാരും ചേര്‍ന്ന് സമുദായത്തിന് നല്‍കിക്കൊണ്ടിരിക്കുന്ന നിര്‍ദേശങ്ങള്‍. അതിന്റെ ഭാഗമാകാന്‍ കൊച്ചിയിലെ മേയര്‍ എന്ന നിലയില്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും അവര്‍ വ്യക്തമാക്കി. ലത്തീന്‍ കത്തോലിക്കരാണെന്ന് അഭിമാനത്തോടെ പറയാന്‍ സമുദായംഗങ്ങള്‍ ധൈര്യം കാണിക്കണമെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച കെസിബിസി, കെആര്‍എല്‍സിബിസി-കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ആവശ്യപ്പെട്ടു. 12 രൂപതകളിലായി 20 ലക്ഷത്തോളം അംഗങ്ങളും 22 മെത്രന്മാരുമടങ്ങുന്ന ലത്തീന്‍ സമൂഹം ഇന്ന്…

Read More

കോട്ടപ്പുറം ∶ ഇള കിഡ്‌സിൽ ജർമ്മൻ ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് തികച്ചും സൗജന്യമായി തൊഴിൽ അവസരങ്ങൾ നൽകുന്ന ജർമ്മൻ തൊഴിലുടമകളിൽ ഒരാളായ ഫിലിപ്പ് കിഡ്‌സ് ക്യാമ്പസിൽ എത്തി. വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും സംശയങ്ങൾക്ക് അദ്ദേഹം നേരിട്ട് മറുപടി നൽകുകയും ജർമ്മൻ തൊഴിൽ രംഗത്തെ സാധ്യതകൾ സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തു. പരിപാടിയിൽ കിഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. നിമേഷ് കാട്ടാശ്ശേരി, ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട് ഇൻചാർജ് ഫാ. സിജിൽ മുട്ടിക്കൽ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ഫാ. വിനു പീറ്റർ ഫാ. നിഖിൽ മുട്ടിക്കൽ എന്നിവർ സന്നിഹിതരായിരുന്നു.

Read More

കൊച്ചി: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല എംഎസ്‌സി നഴ്‌സിംഗ് പരീക്ഷയിൽ ലൂർദ് കോളേജ് ഓഫ് നഴ്‌സിംഗിലെ വിദ്യാർത്ഥികൾ ഒന്നാം റാങ്ക് നേടി. സിസ്റ്റർ സീന ജോസഫ്.ആർ. മെൻ്റൽ ഹെൽത്ത് നഴ്‌സിംഗിൽ ഒന്നാം റാങ്ക് നേടിയസിസ്റ്റർ സീന ജോസഫ്.ആർ. കൊല്ലം തോപ്പിൽ കായൽ വാരത്ത് ജോസഫിൻ്റെയും റജനയുടെയും മകളാണ്. ഏലൂർ സെൻ്റ് മേരി മാഗ്ദലിൻ പോസ്റ്റൽ മഠാംഗമാണ്. ട്രിസ ഐറിൻ എം.ജെ മെഡിക്കൽ സർജിക്കൽ നഴ്‌സിംഗിൽ ഒന്നാം റാങ്ക് നേടിയ ട്രിസ ഐറിൻ എം.ജെ മഞ്ഞുമ്മൽ മുളങ്ങോത്ത് വീട്ടിൽ എം. പി. ജോസഫിൻ്റെയും ബെറ്റി ജോസഫിൻ്റെയും മകളാണ്. ഭർത്താവ് മുട്ടിനകം കോളരിക്കൽ വീട്ടിൽ കെ. ആർ. അനിൽ. അഭിമാനകരമായ ഈ നേട്ടത്തിൽ വിദ്യാർത്ഥികളെ മാനേജ്മെന്റും അധ്യാപകരും സഹപാഠികളും അഭിനന്ദിച്ചു.

Read More