കോഴിക്കോട് : എൻ.ഐ.ടി പ്രൊഫസർ ഷൈജ ആണ്ടവന്റെ കമൻ്റ് നിർഭാഗ്യകരവും അപലപനീയവുമാണെന്ന് മന്ത്രി ആർ ബിന്ദു. ഒരു രാജ്യത്തും രാഷ്ട്രപിതാവിനെ നിറതോക്കാൽ കൊന്ന സംഭവം ഉണ്ടായിട്ടില്ല. ഇന്ത്യയുടെ ഹൃദയത്തിനേറ്റ മുറിവാണ് ഗാന്ധി. വിദ്യാർത്ഥികളിലേക്ക് ശരിയായ ദേശാഭിമാന ബോധവും ചരിത്ര ബോധവും പകർന്ന് നൽകേണ്ടവരാണ് അധ്യാപകർ. തെറ്റായ സന്ദേശമാണ് അധ്യാപികയുടെ കമൻ്റ് നൽകുന്നത് എന്നും മന്ത്രി പറഞ്ഞു.
ഗോഡ്സെ അഭിമാനമെന്ന് ഫേസ്ബുക്കിൽ കമന്റിട്ടത്തിനെതിരെയാണ് അധ്യാപികയ്ക്കെതിരെ കേസ്. എസ്എഫ്ഐയുടെ പരാതിയിലാണ് നടപടി. ഐപിസി 153 പ്രകാരമാണ് കേസ്.