സിഡ്നി: നവവത്സര ദിനത്തില്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ രംഗത്ത് .കുടുംബത്തിനൊപ്പം സമയം ചെലവഴിക്കണമെതിനാലാണ് വിരമിക്കാൻ തീരുമാനിക്കുന്നതിനുള്ള പ്രധാന കാരണമെന്നും 37കാരനായ വാര്‍ണര്‍ പറഞ്ഞു.
ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പ് വിജയത്തിന് പിന്നാലെ തന്നെ ഇക്കാര്യം താന്‍ ചിന്തിച്ചിരുന്നെന്നും വാര്‍ണര്‍ വ്യക്തമാക്കി.
ടെസ്റ്റ് ക്രിക്കറ്റില്‍ അവസാന മത്സരത്തിന് ഇറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഏകദിനത്തില്‍ നിന്നും വിരമിക്കാനും താരം തീരുമാനിച്ചിരിക്കുന്നത്. 2009ല്‍ ഓസ്ട്രേലിയന്‍ ടീമില്‍ അരങ്ങേറിയ വാര്‍ണര്‍ 161 ഏകദിന മത്സരങ്ങളില്‍ നിന്നും 45.3 ശരാശരിയിലും 97.26 പ്രഹരശേഷിയിലും 6,932 റണ്‍സ് നേടിയിട്ടുണ്ട്.