കൊല്ലം: ലോക ഹൃദ്രോഗദിനത്തോടനുബന്ധിച്ച് ബിഷപ്പ് ബെൻസിഗർ ആശുപത്രിയിൽ സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. വർഗീസ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. ആശുപത്രി ഡയറക്ടർ ഫാ. ബിനു തോമസ് തുപ്പാശ്ശേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഹൃദയ സംബന്ധമായ രോഗങ്ങളെക്കുറിച്ച് (CVD) അവബോധം വളർത്തുന്നതിനും ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്ന തിനുമാണ് ലോക ഹൃദ്രോഗദിനം ആചരിക്കുന്നതെന്ന് ഫാ. ബിനു തോമസ് തുപ്പാശ്ശേരി പറഞ്ഞു.

ഹൃദയസംബന്ധമായ ചെറിയ മുന്നറിയിപ്പുകൾ പോലും അവഗണിക്കാതെ കൃത്യസമയത്ത് ചികിത്സ തേടാനുള്ള ഉത്തരവാദിത്വം എല്ലാവരും ഏറ്റെടുക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. ജോസ് ലാസർ അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജീന മേരി, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സിർള മേരി, ഡോ. വർഗീസ് ബാബു എന്നിവർ പ്രസംഗിച്ചു.

