കൊച്ചി: ഏഷ്യാ പസഫിക് ഇന്റർനാഷണൽ യോഗാസന ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച ക്രിസ്റ്റാ വർഗീസിന് വെങ്കല മെഡൽ. അന്താരാഷ്ട്ര തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചാണ് ക്രിസ്റ്റാ നേട്ടം സ്വന്തമാക്കിയത്.ഉത്തരാഖണ്ഡിൽ നടന്ന ദേശീയ യോഗാസന ചാമ്പ്യൻഷിപ്പിലും ക്രിസ്റ്റാ മികവ് തെളിയിച്ചിരുന്നു. ആർട്ടിസ്റ്റിക് സിംഗിൾസ്, ട്രഡീഷണൽ എന്നീ വിഭാഗങ്ങളിൽ വെങ്കല മെഡലുകൾ നേടിയിരുന്നു.എളമക്കര ലൂർദ് മാതാ പള്ളി ഇടവകാംഗങ്ങളായ പുതുക്കാട് വർഗീസിന്റെയും സെലീനയുടെയും മകളാണ് ക്രിസ്റ്റാ വർഗീസ്. ക്രിസ്റ്റയുടെ നേട്ടത്തിൽ ലൂർദ് മാതാ പള്ളി വികാരി ഫാ. സാജൻ പടിയാരംപറമ്പിൽ അഭിനന്ദനം അറിയിച്ചു.
Trending
- മറിയത്തിൽ നിന്ന് ദൈവത്തോടുള്ള ആത്മീയ സംഭാഷണം പഠിക്കാം: ലെയോ പാപ്പ
- ജിജോ ജോണ്‍ പുത്തേഴത്ത്: മുഖ്യമന്ത്രിയുടെ അനുശോചനം
- മനുഷ്യവ്യക്തിയുടെ മഹത്വമാണ് എല്ലാ മൂല്യങ്ങളുടെയും അടിസ്ഥാനം: പാപ്പ
- യോഗാസന ചാമ്പ്യൻഷിപ്പിൽ ക്രിസ്റ്റാ വർഗീസിന് വെങ്കല നേട്ടം
- ജിജോ ജോൺ പുത്തേഴത്തിന്റെ നിര്യാണത്തിൽ കോട്ടപ്പുറം രൂപത അനുശോചിച്ചു
- സമാധാനത്തിന് വഴിയൊരുക്കുന്നതിൽ നയതന്ത്രത്തിന് നിർണായക പങ്ക്: ആർച്ചുബിഷപ്പ് ഗല്ലഘർ
- മനുഷ്യവ്യക്തിയുടെ മഹത്വം എല്ലാ മൂല്യങ്ങളുടെയും അടിസ്ഥാനം: പാപ്പ
- കെസിബിസി അഖില കേരള പ്രൊഫഷണല്‍ നാടക മേള സെപ്റ്റംബര്‍ 18 മുതല്‍ 27 വരെ

