ആലപ്പുഴ : ആലപ്പുഴ രൂപതാധ്യക്ഷൻ ജെയിംസ് ആനാപറമ്പിൽ പിതാവ് വത്തിക്കാനിൽ ലിയോ പതിന്നാലാമൻ പാപ്പയെ സന്ദർശിച്ച് പ്രത്യേകമായി നെയ്തെടുത്ത തിരുഹൃദയ രൂപം സമ്മാനിച്ചു. ചേർത്തലയിലെ ട്രാവൻകൂർ മാറ്റ്സ് ആന്റ് മാറ്റിംങ്ങ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജർ വി. ആർ. പ്രസാദിന്റെ ആഗ്രഹപ്രകാരം അവിടത്തെ വിവിധ മതസ്ഥരായ തൊഴിലാളികൾ ചേർന്ന് ഡൈ ചെയ്യാത്ത മൂന്നുഷേഡിലുള്ള കമ്പിളി നൂലുകളിൽ സവിശേഷമായ രീതിയിൽ നെയ്തെടുത്തതാണ് ഈശോയുടെ ഈ തിരുഹൃദയത്തിന്റെ മനോഹരമായ രൂപം. സ്വീഡനിൽ നിന്നും ലണ്ടനിൽ നിന്നും കൊണ്ടുവന്ന ചെമ്മരിയാടിന്റെ രോമത്തിൽ നിന്നാണ് ഈ മനോഹരമായ രൂപ നിർമ്മാണത്തിനാവശ്യമായ നൂലുകൾ നൂറ്റെടുത്തത്. മാനവരാശിക്ക് പ്രതീക്ഷയും പ്രത്യാശയുംപകരുവാൻ പരിശുദ്ധ പിതാവ് ലിയോ പാപ്പ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നന്ദിയർപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Trending
- വിശ്വാസവും സത്യവും ശക്തിപ്പെടുത്തുന്നതാകണം സഭാത്മക വിദ്യാഭ്യാസം: ലെയോ പതിനാലാമൻ പാപ്പ
- മികച്ച ഗവേഷക പ്രബന്ധത്തിന് അവാർഡ്.
- സാഹോദര്യത്തിലൂടെ മാനവികതയുടെ സുസ്ഥിരഭാവി ഉറപ്പാക്കാനാകൂ: കർദ്ദിനാൾ കൂവക്കാട്
- നീണ്ടകര ശ്രേയസിൽ ലവ്ദാതോസി ഗാർഡൻ ആരംഭിച്ചു
- സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പുമായി ബെൻസിഗർ ആശുപത്രി
- കർദ്ദിനാൾ സംഘത്തിന്റെ പുതിയ ഡീനായി ലൂയിസ് അന്തോണിയോ താഗ്ലെ; അംഗീകാരം നൽകി ലെയോ പാപ്പ
- ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഇന്ന് അർത്തുങ്കലിൽ തുടക്കം
- മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ പുതിയ വൈദികമന്ദിരത്തിന് ശിലാസ്ഥാപനം

