കൊല്ലം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സെന്റ് ഫ്രാൻസിസ് അസീസി ഇംഗ്ലീഷ് മീഡിയം സ്കൂൾ, ഇളമ്പലിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു. “ഭൂമിയെ സംരക്ഷിക്കാം നാളേക്കായി” എന്ന സന്ദേശമുയർത്തി വിദ്യാർത്ഥികൾ, അധ്യാപകർ, പി.ടി.എ. ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
രാവിലെ നടന്ന പൊതുസമ്മേളനം സിവിൽ ജഡ്ജ് ജൂനിയർ ഡിവിഷൻ ഏകലവ്യൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് റേഞ്ച് ഓഫീസർ ആര്യങ്കാവ് ഫോറസ്റ്റ് ഡിവിഷൻ സനോജ് പരിസ്ഥിതി ദിന സന്ദേശം നൽകി. ഇളമ്പൽ ഫെഡറൽ ബാങ്ക് മാനേജർ അനിത എം പണിക്കർ സ്കൂൾ പ്രിൻസിപ്പലിന് വൃക്ഷത്തൈ കൈമാറി.
സ്കൂൾ മാനേജർ വിൻസെന്റ് എസ് ഡിക്രൂസ്, പി.ടി.എ. പ്രസിഡന്റ് വിനോദ് ആർ., സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജയ്ശീല എന്നിവർ ആശംസകൾ അറിയിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിലും പരിസര പ്രദേശങ്ങളിലും ഔഷധസസ്യങ്ങളും ഫലവൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു.

