കൊല്ലം :-മനുഷ്യമനസാക്ഷിയിൽ ധാർമികതയും മൂല്യവും നഷ്ടപ്പെടുമ്പോൾ തിന്മ ആധിപത്യം ഉറപ്പിക്കും. പ്രാർത്ഥനക്ക് മാത്രമേ ഇത്തരം തിന്മകളെ തകർത്തെറിയുവാൻ കഴിയുകയുള്ളുവെന്ന് കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി.
കൊല്ലം രൂപതയിലെ സമുദായ ഭക്തസംഘടനകളുടെ കൂട്ടായ്മയായ ജീവൻ സംരക്ഷണസമിതി കൊല്ലം രൂപതാ സമിതി ‘ജീവന്റെ സമൃദ്ധിക്കും വിശുദ്ധീകരണത്തിനും’ എന്ന സന്ദേശവുമായി സംഘടിപ്പിച്ച ‘പ്രാർത്ഥനായാത്ര’യുടെ ഫ്ലാഗ് ഓഫ് തങ്കശ്ശേരി ഇൻഫന്റ് ജീസസ് കത്തിഡ്രൽ അങ്കണത്തിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ് പോൾ ആന്റണി മുല്ലശ്ശേരി. യാത്രാ ക്യാപ്റ്റൻ ജോർജ് എഫ് സേവ്യർ വലിയവീട് ഫ്ലാഗ് ഏറ്റ് വാങ്ങി. രൂപത ജുഡീഷ്യൽ വികാർ ഫാ. ക്രിസ്റ്റഫർ ഹെൻറി, പ്രോലൈഫ് ഡയറക്ടർ ഫാ. ഡോ. ഷാജൻ വർഗീസ്, പ്രോക്യൂറേറ്റർ ഫാ. ജോളി എബ്രഹാം, കെ സി ബി സി മദ്യവിരുദ്ധസമിതി ഡയറക്ടർ ഫാ. ബിനു തോമസ് തുപ്പാശ്ശേരി പ്രാർത്ഥനയാത്ര അംഗങ്ങളായ കെ ആർ എൽ സി ബി സി വിമൻസ് കമ്മീഷൻ
രൂപതാ സെക്രട്ടറി ജയിൻ ആൻസിൽ ഫ്രാൻസിസ്,സി ഡബ്ലൂ ഈ എഫ് ചെയർമാൻ വി ടി കുരീപ്പുഴ,കെ സി ബി സി മദ്യവിരുദ്ധ സമിതി രൂപത പ്രസിഡന്റ് യോഹന്നാൻ ആന്റണി, സി എൽ സി രൂപത പ്രസിഡന്റ് റിത്താദാസ്,കെ എൽ സി ഡബ്ലൂ എ രൂപത സെക്രട്ടറി സുനിത തങ്കച്ചൻ,ലീജിയൻ ഓഫ് മേരി രൂപത പ്രസിഡന്റ് സ്റ്റാൻലി എം മങ്ങാട് , കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി എ ജെ ഡിക്രൂസ്,കെ സി ബി സി പ്രോലൈഫ് സമിതി സംസ്ഥാന സെക്രട്ടറി ഇഗ്നേഷ്യസ് വിക്ടർ, കെ സി വൈ എം രൂപത സെക്രട്ടറി അമൽ ജി അലോഷ്യസ്, ജീസസ് യൂത്ത് രൂപത കോർഡിനേറ്റർ ബിബിൻ ജോസ്,പ്രോലൈഫ് ലാർജ് ഫാമിലി കോർഡിനേറ്റർ ജാക്വിലിൻ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.

പ്രാർത്ഥനാ കാർഡുകളും സന്ദേശങ്ങളും പ്രാർത്ഥനയുമായി തുയ്യം, പുല്ലിച്ചിറ, കടവൂർ, കുരീപ്പുഴ, കോയിവിള, കരിത്തുറ ഇടവകകളും ഫാത്തിമ തീർത്ഥാലയം, ദൈവദാസൻ ബിഷപ്പ് ജെറോം ഫെർണാണ്ടസ് തുപ്പാശ്ശേരി താമസിച്ചിരുന്ന കൊട്ടിയം പ്രീസ്റ്റ് ഹോമിലും കോയിവിളയിലെ അദ്ദേഹത്തിൽ ജന്മഗൃഹത്തിലും പ്രാർത്ഥനയാത്ര സന്ദർശനം നടത്തി. ബ്ലെസ്സിങ് സെറിമണിക്ക് ഫാ. ബോസ്, ഫാ.ടൈറ്റസ്, ഫാ. അമൽ രാജ്, മോൺ.ജോർജ് മാത്യു, മോൺ. കെ ജെ യേശുദാസ്,മോൺ. ഹോറസ് വേഗസ്, ഫാ. ലൈജു ഐസക്, ഫാ. ജറിൻ, ഫാ. അനിൽ ജോസ്, ഫാ. സേവ്യർ ലാസർ, ഫാ. മാക്സവെൽ എന്നിവർ നേതൃത്വം നൽകി.

