പെരിന്തല്‍മണ്ണ: വിശുദ്ധ ഫ്രാന്‍സിസ് അസിസ്സിയുടെ മരണത്തിന്റെ എണ്ണൂറാം വര്‍ഷാചരണത്തിന്റെ ഭാഗമായി ലെയോ പതിനാലാമന്‍ പാപ്പ പ്രഖ്യാപിച്ച ഫ്രാന്‍സിസ്കന്‍ വര്‍ഷാചരണത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ സെന്റ് അല്‍ഫോന്‍സ ഫൊറോന പള്ളി, ഫ്രാന്‍സിസ്കന്‍ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തി. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ മരണത്തിന്റെ 800-ാം വര്‍ഷത്തോടനുബന്ധിച്ചാണ് ഫ്രാന്‍സിസ്കന്‍ വര്‍ഷാചരണം നടത്തുന്നത്.
മലപ്പുറം ജില്ലയിലെ ഏക ഫ്രാന്‍സിസ്കന്‍ തീര്‍ത്ഥാടനകേന്ദ്രമാണ് പെരിന്തല്‍മണ്ണ സെന്റ് അല്‍ഫോന്‍സ ഫൊറോന ദേവാലയം. 2027 ജനുവരി 10 വരെ, എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 5 മണിക്ക് വിശുദ്ധ കുര്‍ബാനയും പ്രത്യേക ശൂശ്രൂഷ കളും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ജില്‍സ് കാരികുന്നേല്‍ പറഞ്ഞു.
ഫ്രാന്‍സിസ്കന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വന്ന് അനുരഞ്ജന കൂദാശ സ്വീകരിച്ച് വി. കുര്‍ബാന സ്വീകരിക്കുക, വിശുദ്ധ ഫ്രാന്‍സിസ് അസ്സിസ്സിയോട് മാധ്യസ്ഥം പ്രാര്‍ത്ഥിക്കുക, പാപ്പയുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക, ദാനധര്‍മ്മം ചെയ്യുക എന്നിവ അനുഷ്ഠിക്കുന്നവര്‍ക്ക് പൂര്‍ണ്ണ ദണ്ഡവിമോചനം പാപ്പ അനുവദിച്ചിട്ടുണ്ട്.
Trending
- കേൾവി പരിമിതിയുള്ളവർക്കായി പ്രത്യേക വിശുദ്ധ കുർബാന
- ഡോക്യുമെന്ററി മത്സരത്തിൽ കണ്ണറവിള ഇടവകയ്ക്ക് ഒന്നാം സമ്മാനം
- കേശദാനം സ്നേഹദാനം പദ്ധതി സംഘടിപ്പിച്ചു
- പെൺകുട്ടികളുടെ ദിനാഘോഷം സംഘടിപ്പിച്ചു
- അഭിനയവിസ്മയത്തിന് 75; മമ്മൂട്ടിക്ക് പിറന്നാൾ മധുരം
- കൊല്ലം രൂപത സപ്തശതാബ്ദി ഇടവകതല ആഘോഷവും ബിഷപ്പ് ജെറോമിന്റെ 125-ാം ജന്മവാർഷിക ദിനാചരണവും അഷ്ടമുടി പള്ളിയിൽ നടന്നു
- നിരന്തരമായ ദൈവമുഖാന്വേഷണമാണ് സന്യാസജീവിതത്തിന്റെ സവിശേഷത: പാപ്പ
- സുവിശേഷം നമ്മെ സ്നേഹത്തിലൂടെയുള്ള സ്വാതന്ത്ര്യത്തിലേക്കാണ് നയിക്കുന്നത്: പാപ്പാ

