ന്യൂ മെക്സിക്കോ: കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിനും പ്ലാറ്റ്ഫോമുകളുടെ സുരക്ഷയെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിനും മെറ്റയ്ക്ക് യുഎസിലെ ന്യൂ മെക്സിക്കോ കോടതി 37.5 കോടി ഡോളർ പിഴ വിധിച്ചു.
ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിച്ചതിന് 75,000 ലംഘനങ്ങളാണ് ജൂറി കണ്ടെത്തിയത്. ഓരോ ലംഘനത്തിനും 5,000 ഡോളർ വീതം പിഴ ഈടാക്കാൻ കോടതി ഉത്തരവിട്ടു. ഏകദേശം 200 കോടി ഡോളറിലധികം (ഏകദേശം 16,000 കോടി രൂപ) നഷ്ടപരിഹാരമാണ് കോടതി ആവശ്യപ്പെട്ടത്. മെറ്റ ബോധപൂർവ്വം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായും കുട്ടികൾക്ക് അപകടകരമായ ഉള്ളടക്കങ്ങൾ പ്ലാറ്റ്ഫോമിൽ ഉണ്ടെന്ന വിവരം മറച്ചുവെച്ചതായും ജൂറി കണ്ടെത്തി.
ഇൻഫിനിറ്റ് സ്ക്രോൾ, ഓട്ടോ-പ്ലേ വിഡിയോകൾ തുടങ്ങിയ ഫീച്ചറുകൾ കുട്ടികളെ സോഷ്യൽ മീഡിയക്ക് അടിമകളാക്കുന്നു. ഇത് വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. തങ്ങളുടെ പ്ലാറ്റ്ഫോമുകൾ സുരക്ഷിതമാണെന്നും ദോഷകരമായ ഉള്ളടക്കങ്ങൾ
നീക്കം ചെയ്യാൻ നിരന്തരം ശ്രമിക്കുന്നുണ്ടെന്നുമാണ് കമ്പനിയുടെ വാദം

