വിജയപുരം: ദരിദ്രരുടെ കണ്ണീരൊപ്പാനും അവരോട് പക്ഷം ചേരാനും അവരുടെ ശബ്ദവും ശക്തിയും ആ കാനും സന്യസ്തർക്ക് കടമയുണ്ട് എന്ന് വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കെത്തെ ചേരിൽ പ്രസ്താവിച്ചു. പരി.ലിയോ പാപ്പയുടെ ആഹ്വാന മനുസരിച്ചു ആഗോള സഭയിൽ ആഘോഷിക്കുന്ന വിശുദ്ധ ഫ്രാൻസിസ് വർഷത്തോടാനുബന്ധിച്ചു വിജയപുരം രൂപതയിലെ വിവിധ മേഖലകളിൽ ശുഷ്രൂഷ ചെയ്യുന്ന എല്ലാ സന്യസ്ഥരുടെയും രൂപതാ തല കോൺക്ലെവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്.
ദരിദ്രനായിരുന്ന ഈശോ ദരിദ്രരോട് ചേർന്ന് നടന്നു അവരുടെ കണ്ണീരൊപ്പി അവരോടൊപ്പം ആയിരുന്നതുപോലെ തിരുസഭയും എക്കാലവും ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പക്ഷം ചേർന്നാണ് നിൽക്കുന്നതു. ഈ നിലപാടാണ് സഭയുടെ അടയാള മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹായ മെത്രാൻ ജസ്റ്റിൻ മഠത്തിൽപ്പറമ്പിൽ തന്റെ അനുഗ്രഹ പ്രഭാഷണത്തിൽ ലോകത്തിൻ്റെ മുഖ്യധാരയിൽനിന്നു അകന്ന് നിൽക്കുന്നവരെ തേടി ഇറങ്ങാൻ സന്യസ്തരെ ഉദ്ബോധിപ്പിച്ചു .
എപ്പിസ്കോപ്പൽ വികാർ മോൺ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ, മദർ സൂസമ്മ, സി ജ്യോതിസ്, സി അൻസ, സി വിവേറ്റ്, സി ജെസ്സി, സി ഓമന, സി ട്രീഷാ എന്നിവർ നേതൃത്വം നൽകി. റവ ഫാ. ജോസഫ് ചെറുകക്രം ചേരിൽ പ്രസംഗിച്ചു. സന്യസ്ത ജീവിതത്തിൻ്റെ വെല്ലുവിളികളും സാധ്യതകളും പുതിയ മേഖലകളും സമ്മേളനം ചർച്ച ചെയ്തു. രൂപതയുടെ എല്ലാ മേഖല കളിൽ നിന്നുമായി നൂറുകണക്കിന് സന്യസ്തർ പങ്കെടുത്തു. സന്യസ്തർ കലാ രൂപങ്ങളിലൂടെ ശുശ്രൂഷ മേഖലകൾ അവതരിപ്പിച്ചത് കൂടുതൽ ശ്രദ്ധേയമായി.

