എറണാകുളം: കേരളത്തിലെ എല്ലാ ലാറ്റിൻ രൂപതകളിലേയും സന്യാസസഭകളിലേയും Vocation Promotors ന്റെ ഏകദിന സമ്മേളനം എറണാകുളം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ (POC) വച്ചു KRLCBC Vocation, Seminary and Clergy Commission ന്റെയും Religious Commission ന്റെയും നേതൃത്വതിൽ 2026 ഫെബ്രുവരി 6 ന് സംഘടിപ്പിക്കുകയുണ്ടായി. കേരളത്തിലെ വിവിധ രൂപതകളിൽ നിന്നായി 22 വൈദീകരും സന്യാസസഭകളിൽ നിന്നായി 32 വൈദീകരും പങ്കെടുത്ത സമ്മേളനം KRLCBC Vocation, Seminary and Clergy Commission Chairman അഭിവന്യ നെയ്യാറ്റിൻകര രൂപത മെത്രാൻ സെലവരാജൻ പിതാവ് ഉദ്ഘാടനം ചെയ്യുകയും KRLCBC Religious Commission Chairman അഭിവന്യ വരാപ്പുഴ രൂപത സഹായമെത്രാൻ ആന്റണി വലുങ്കൽ പിതാവ് മുഖ്യപ്രഭക്ഷണം നടത്തുകയും ചെയ്തു.
Rev. Dr. Jiju George Arakkathara (KRLCBC Deputy Secretary), Rev Dr. Maria Michael Felix (Secretary of KRLCBC Bible Commission), Rev. Dr. Gregory R. B. (Secretary of Vocation, Seminary and Clergy Commission), Rev. Dr. Marydasan Kizhakkekuzhivila OCD (Secretary of Religious Commission) എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകി.



