എറണാകുളം: സെന്റ് തെരേസാസ് ഇക്കണോമിക്സ് വിഭാഗവും ദിവ്യാംഗ്ജൻ സെല്ലും ഈക്വൽ ഓപ്പർച്യൂണിറ്റീസ് സെല്ലും സംയുക്തമായി സംഘടിപ്പിക്കുന്ന ഇൻ്റർ കോളേജ് ഇൻക്ലൂസിവിറ്റി ഫെസ്റ്റ് – ‘സമന്വയ് 26’ ഫെബ്രുവരി 3-ാം തീയതി നടത്തപ്പെടും.
രാവിലെ 10 മണിക്ക് റിട്ട. ജസ്റ്റിസ്. പി. എസ്. ഗോപിനാഥൻ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ഇൻക്ലൂസിവിറ്റി തീമിൽ, ഡിബേറ്റ്, ക്വിസ്, പോസ്റ്റർ മേക്കിംഗ്, ട്രഷർ ഹണ്ട് എന്നീ മത്സരങ്ങളും സിനിമ പ്രദർശനവും സംഘടിപ്പിക്കും. രാവിലെ 10 മണി വരെ മറ്റ്
കോളേജുകൾക്ക് ഫെസ്റ്റിൽ പങ്കെടുക്കാൻ റെജിസ്റ്റർ ചെയ്യാവുന്നതാണ്. 4 മണിക്ക് സമാപന ചടങ്ങോടെ പരിപാടികൾ അവസാനിക്കും.

