കാഠ്മണ്ഡു : സമയപരിധിക്കുള്ളിൽ വിവരവിനിമയ– സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്സ് എന്നിവയുൾപ്പെടെ 26 സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരോധിക്കാൻ നേപ്പാൾ ഉത്തരവിട്ടു .
സുപ്രീംകോടതി നിർദ്ദേശത്തിനുസൃതമായി വ്യാഴാഴ്ച നടന്ന കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി പൃഥ്വി സുബ്ബ ഗുരുങ്, മറ്റ് ഉദ്യോഗസ്ഥർ, നേപ്പാൾ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി, ടെലികോം ഓപ്പറേറ്റർമാർ, ഇന്റർനെറ്റ് സേവന ദാതാക്കൾ എന്നിവരുടെ യോഗത്തിലാണ് തീരുമാനം .
രാജ്യവ്യാപകമായി നിയന്ത്രണങ്ങൾ ഉടനടി പ്രാബല്യത്തിൽ വരുമെന്നും ഇതു സംബന്ധിച്ച് ബന്ധപ്പെട്ട കമ്പനികൾക്ക് മന്ത്രാലയം കത്തുകൾ നൽകാൻ ആരംഭിച്ചുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.