പാലാരിവട്ടം : കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയുടെ “ഡെസ്റ്റിനേഷൻ” – കരിയർ ഗൈഡൻസ് ട്രൈനേഴ്സ് വർക്ക്ഷോപ്പിന് പാലാരിവട്ടം പി.ഓ.സി. യിൽ തുടക്കമായി. കരിയർ ഗുരു ഡോ. ഐസക് തോമസ് ക്ലാസുകൾ നയിച്ചു.
തുടർന്ന് നടന്ന യോഗം വരാപ്പുഴ അതിരൂപതാ സഹായ മെത്രാൻ ഡോ. ആൻ്റണി വാലുംങ്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്പോൾ ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് കളത്തിതറ OSJ ആമുഖ പ്രഭാഷണവും സംസ്ഥാന ജനറൽ സെക്രട്ടറിഷെറിൻ കെ. ആർ. സ്വാഗതവും സംസ്ഥാന സെക്രട്ടറി വിമിൻ വിൻസെൻ്റ് നന്ദി പറയുകയും ചെയ്തു.
2025 ജൂൺ 20,21,22 തീയതികളിലായി നടത്തപ്പെടുന്ന ഈ ത്രിദിന ട്രെയിനിംഗ് പ്രോഗ്രാമിൽ കേരളത്തിലെ 12 ലത്തീൻ രൂപത/അതിരൂപതകളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുത്തു.