മുനമ്പം : സമരപ്പന്തലിൽ മാജിക്കുമായി മജീഷ്യൻ ഡോ. ജോൺ മാമ്പിള്ളി. മുനമ്പം ഭൂസമരത്തിൻ്റെ 100-ാം ദിവസത്തിൽ നിരാഹാര സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് കൊണ്ട് പ്രശസ്ത മാന്ത്രികൻ ഡോ. ജോൺ മാമ്പിള്ളി അവതരിപ്പിച്ച മാജിക് ഷോ ശ്രദ്ധേയമായി.
മുനമ്പം ഭൂസംരക്ഷണ സമിതി 100 ദിവസമായി നടത്തി വരുന്ന നിരാഹാര സമരത്തിലെ പന്തലിൽ വച്ചാണ് മാജിക് അവതരിപ്പിച്ചത്. മുനമ്പം നിവാസികളുടെ മാനസീക സംഘർഷങ്ങളും, മയക്ക് മരുന്ന് ലഹരി വസ്തുക്കൾ എന്നിവക്ക് എതിരെ ബോധവൽക്കരണവും ഉൾക്കൊള്ളിച്ചുള്ളതായിരുന്നു ഇന്ദ്രജാല പ്രകടനം.