കൊച്ചി :ഗാർഹിക തൊഴിലാളികൾക്ക് സാമുഹ്യ സുരക്ഷയും തൊഴിൽ സുരക്ഷയും ഏർപ്പെടുത്തണമെന്ന് കേരള ലേബർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിലുള്ള
കേരള ഡൊമസ്റ്റിക് വർക്കേഴ്സ് ഫോറം ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര ഗാർഹിക തൊഴിലാളി ദിനത്തോടനുബന്ധിച്ച് എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റി ഹാളിൽ നടന്ന സമ്മേളനം കെ സി ബിസി ലേബർ കമ്മീഷൻ സെക്രട്ടറി ഫാ.പ്രസാദ് കണ്ടത്തിപറമ്പിൽ ഉദ്ഘാടനം ചെയ്തു.
കേരള ഡൊമസ്റ്റിക് വർക്കേഴ് സ്ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. അഞ്ജലി സൈറസ് അദ്ധ്യക്ഷയായിരുന്നു. , കെ ആർ എൽ സി സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് , കെ എൽ എം സംസ്ഥാന പ്രസിഡന്റ് ബാബു തണ്ണിക്കോട്ട്, കെ എൽ എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ.ആന്റണി സിജൻ, ജോസ് മാത്യു ഊക്കൻ ,ബിജു പുത്തൻപുരക്കൽ,ശോഭ ആന്റണി, മിനി ജോൺസൺ എന്നിവർ പ്രസംഗിച്ചു. ഗാർഹിക തൊഴിലാളികൾക്ക് നിയമ പരിരക്ഷ ഉറപ്പാക്കുന്ന വിധം നടത്തുന്ന നിയമ നിർമ്മാണ ശ്രമങ്ങളെ യോഗം അഭിനന്ദിച്ചു.