ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ജമ്മു കശ്മീരില്‍ അടിക്കടിയുണ്ടായ ഭീകരാക്രമണങ്ങളില്‍ പ്രതികരിക്കാത്തതിനാണ് വിമര്‍ശനം. അഭിനന്ദന സന്ദേശങ്ങള്‍ക്ക് മറുപടി നല്കുന്ന തിരക്കിലാണ് മോദിജിയെന്നും കശ്മീരിലെ കരച്ചില് കേള്‍ക്കാന്‍ സമയമില്ലെന്നും അദ്ദേഹം ‘എക്സി’ല്‍ കുറിച്ചു.
രിയാസി, കത്വ,ദോഡ എന്നിവിടങ്ങളില്‍ മൂന്ന് വ്യത്യസ്ത ആക്രമണങ്ങള്‍ നടന്നിട്ടും പ്രധാനമന്ത്രി ആഘോഷങ്ങളുടെ തിരക്കിലാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ടി.ഡി.പി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്ര ബാബു നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തതിനു തൊട്ടു പിന്നാലെയാണ് രാഹുലിന്റെ രൂക്ഷ വിമര്‍ശനം.
നേരത്തെ കോണ്‍ഗ്രസ് നേതാവ് പവന് ഖേരയും പ്രധാനമന്ത്രിയുടെ നിശബ്ദതയെ വിമശിച്ച് രംഗത്തെത്തിയിരുന്നു.