കൊച്ചി : നിയമസഭ തിരഞ്ഞെടുപ്പിൽ യു ഡി എഫ് 104 സീറ്റുകളുടെ വമ്പിച്ച ഭൂരിപക്ഷത്തിൽ അധികാരത്തിലേക്ക്. എൽ ഡി എഫ് 34സീറ്റുകൾ കരസ്ഥമാക്കിയപ്പോൾ എൻ ഡി എ യ്ക്ക് 2സീറ്റുകൾ മാത്രമേ നേടാനായുള്ളു.
സൈക്കിളിൽ പ്രചരണം നടത്തി ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് കയറുമ്പോൾ 52907 വോട്ടുകളാണ് നേടിയിരിക്കുന്നത്. ഹരിപ്പാട് നിയോജക മണ്ഡലത്തിൽ രമേശ് ചെന്നിത്തല 23377 വോട്ട് ന്റെ ഭൂരിപക്ഷത്തിൽ 68184 വോട്ടുകൾ നേടി. അതേസമയം പെരുമ്പാവൂരിൽ ചരിത്ര ഭൂരിപക്ഷം നേടി യു ഡി എഫ് സ്ഥാനാർഥി മനോജ് മൂത്തേടൻ.കൊച്ചിയിൽ മുഹമ്മദ് ഷിയാസ് 7655 ഭൂരിപക്ഷത്തിൽ ജയിച്ചു.

