കോഴിക്കോട് :വോട്ട് രേഖപ്പെടുത്തി അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവ്. മലാപ്പറമ്പ് GUP സ്കൂളിലാണ് പിതാവ് വോട്ട് ചെയ്തത്.

നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ ആറ് മണി മുതൽ തന്നെ വോട്ടർമാർ ബൂത്തിലെത്തി തുടങ്ങിയിരുന്നു. 2.71 കോടി വോട്ടർമാർ 883 സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കും. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. കേന്ദ്ര സേനയുടെയും കേരള പൊലീസിന്റെയും നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് പോളിങ് സ്റ്റേഷനുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

