“ജീവ സംരക്ഷണം സാമൂഹ്യ നന്മയ്ക്ക് “എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം.
കൊച്ചി: കെസിബിസി പ്രോലൈഫ് സമിതിയുടെ 2026 ലെ സംസ്ഥാനതല പ്രൊലൈഫ് ദിനാഘോഷം മാർച്ച് 25 ബുധനാഴ്ച തലശ്ശേരി അതിരൂപത പാസ്റ്ററൽ സെൻററിൽ വച്ച് നടന്നു. സുല്‍ത്താന്‍ ബത്തേരി രൂപത ബിഷപ് ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനം തലശേരി ആർച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. “ജീവ സംരക്ഷണം സാമൂഹ്യ നന്മയ്ക്ക് “എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം.
കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ചെയര്മാന് ബിഷപ് ഡോ. തോമസ് മാര്‍ യൗസേബിയൂസ് ഓണ്‍ലൈന്‍ സന്ദേശം നല്കി. ഡയറക്ടര്‍ ഫാ. ഡോ. ക്ലീറ്റസ് കതിര്‍പ്പറമ്പില്‍, ജനറല്‍ സെക്രട്ടറി ജയിംസ് ആഴ്ചങ്ങാടന്‍, ട്രഷറര്‍ ടോമി പ്ലാത്തോട്ടം, ആനിമേറ്റര്‍മാരായ സിസ്റ്റർ മേരി ജോര്‍ജ്, ജോര്‍ജ് എഫ്. സേവ്യര്‍, സാബു ജോസ്, തലശേരി അതിരൂപത പ്രോലൈഫ് സമിതി ഡയറക്ടര്‍ ഫാ. ജോബി കോവാട്ട്, പ്രസിഡന്റ് ലോറന്‍സ് കടിക്കാട്ട് , സീറോ മലബാര്‍ പ്രോലൈഫ് അപ്പൊ സ്തലേറ്റ് സെക്രട്ടറി ജോയ്സ് മുക്കുടം, കെസിബിസി പ്രോലൈഫ് സമിതി കള്‍ച്ചറല്‍ ഫോറം കോ-ഓർഡിനേറ്റര്‍ ആന്റണി പത്രോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
അന്താരാഷ്ട്ര തലത്തിൽ, 2026-ലെ നാഷണൽ മാർച്ച് ഫോർ ലൈഫ് (National March for Life) 2026 ജനുവരി 23-ന് നടന്നിരുന്നു. കേരളത്തിലെ മുഴുവൻ രൂപതകളിൽ നിന്നുമുള്ള പ്രതിനിധികൾ സമ്മേളനത്തിൽ സംബന്ധിച്ചു. പ്രോലൈഫ് ജപമാല റാലിയും കലാപരിപാടികളും സ്നേഹവിരുന്നും നടത്തി.

