ന്യൂഡല്‍ഹി: ഇറാനില്‍ നിന്നും മടങ്ങിയ ആദ്യ സംഘം ഇന്ത്യക്കാര്‍ ഡല്‍ഹിയിലെത്തി.സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ഇറാനില്‍നിന്നും വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഘം ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.
ഇറാനിലെ സാഹചര്യം ഗുരുതരമാകുന്നതിനാല്‍ ഇറാനിലെ ഇന്ത്യന്‍ പൗരന്മാരോട് രാജ്യം വിടാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെ മടങ്ങിയവരാണ് രാജ്യത്തെത്തിയത്.

