തിരുവനന്തപുരം: കേരളത്തിൽ ജിഎസ്ടിയുമായി ബന്ധപ്പെട്ട് 1100 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് പ്രതിപക്ഷ നേതാവ് . 2024-25 സാമ്പത്തിക വർഷത്തിൽ ഒരു തട്ടിപ്പ് സംഘം മാത്രം വ്യാജ പേരുകളിൽ 1100 കോടി രൂപയുടെ ഇടപാട് നടത്തിയതായും വി.ഡി. സതീശൻ മാധ്യമങ്ങളോടു പറഞ്ഞു.
സാധാരണക്കാരുടെ പേരിൽ അവരറിയാതെ ജിഎസ്ടി രജിസ്ട്രേഷൻ നടന്നു.
പൂന ഇൻറലിജൻസ് ആണ് തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. 2025 ഫെബ്രുവരിയിൽ സംസ്ഥാന സർക്കാരിനെ അറിയിച്ചെങ്കിലും ഈ രജിസ്ട്രേഷനുകൾ റദ്ദു ചെയ്യുക മാത്രമാണ് സർക്കാർ ആകെ ചെയ്തത്. ഖജനാവിന് നഷ്ടം 200 കോടിയാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
ജിഎസ്ടി അഡ്മിനിസ്ട്രേഷൻ പരിതാപകരമായ നിലയിലാണ്. ടാക്സ് തട്ടിപ്പ് മാത്രമല്ല ഡാറ്റാ മോഷണം കൂടിയാണ് നടക്കുന്നത്. ജിഎസ്ടി ഉദ്യോഗസ്ഥരിൽ ഒരു വിഭാഗത്തിന് തട്ടിപ്പുകാരുമായി ബന്ധമുണ്ട്. സംഭവത്തിൽ സിബിഐ അന്വേഷണം വേണം- സതീശൻ ആവശ്യപ്പെട്ടു .