ന്യൂഡൽഹി: ഇസ്രയേൽ-യുഎസ് രാജ്യങ്ങളുണ്ടാക്കിയ സംഘർഷങ്ങളിൽ തങ്ങള്‍ക്കൊപ്പം നിന്ന ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ. സ്വാതന്ത്ര്യത്തെ സ്നേഹിക്കുന്ന ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും, രാഷ്ട്രീയ പാർട്ടികൾക്കും, സ്ഥാപനങ്ങൾക്കും മറ്റുള്ളവർക്കും നന്ദി അറിയിക്കുന്നുവെന്ന് ഇറാൻ എംബസി എക്സിലൂടെ അറിയിച്ചു.
ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബാക്രമണം നടത്തിയതിനെത്തുടർന്ന് അമേരിക്കയും ഇറാനും തമ്മിലുള്ള പോരാട്ടം രൂക്ഷമായിരുന്നു.
ഇസ്രയേലിനെ പിന്തുണച്ചാണ് അമേരിക്ക ഇറാനെ ആക്രമിച്ചത്. ഇറാൻ തിരിച്ചടിക്കുകയും ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ ഇറാനൊപ്പം നിന്ന ഇന്ത്യൻ ജനതയ്ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയെങ്കിലും ഭരണാധികാരികളെ എക്സ് സന്ദേശത്തിൽ പരാമർശിച്ചിട്ടില്ല .