ആലപ്പുഴ: തോപ്പുംപടി ബിഒടി പാലത്തിന് സമീപം ഉപവാസ സമരം നടത്തിയ വൈദികരുടെയും സമുദായ നേതാക്കളുടെയും പേരിൽ കള്ളക്കേസെടുത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്, കേസ് പിൻവലിക്കണമെന്നും, കടലാക്രമണത്തിൽ സ്ഥലവും വീടും നഷ്ടപ്പെടുന്ന പുന്നപ്ര തീരത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നും, തീരം സംരക്ഷിക്കാൻ നിലവിലുള്ള കടൽഭിത്തി പുനരുദ്ധരിക്കണമെന്നും ആവശ്യപ്പെട്ട് കെഎൽസിഎ ആലപ്പുഴ രൂപത കമ്മിറ്റി കലക്ടറേറ്റ് പടിക്കൽ പ്രതിഷേധ സംഗമവും ധർണയും നടത്തി.
കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി.ജി. ജോൺ ബ്രിട്ടോ അധ്യക്ഷത വഹിച്ചു. സന്തോഷ് കൊടിയനാട്, ക്ലീറ്റസ് കളത്തിൽ, സാബു വി.തോമസ്, ഫാ. ജോൺസൺ പുത്തൻവീട്ടിൽ, സോഫി രാജു, സിസ്റ്റർ അംബി, സൈറസ് സൈമൺ, തങ്കച്ചൻ ഈരേശേരിൽ, തങ്കച്ചൻ തെക്കേപാലക്കൽ, കെ.എ.ക്ലാരൻസ്, അനിൽ ആൻ്റണി, സൻസിലാവുസ് പുന്നയ്ക്കൽ, പീറ്റർ കോളിൻസ്, വൈദികരായ ഫ്രാൻസിസ് കൊടിയനാട്, ജോർജ് ജോസഫ്, ക്ലീറ്റസ് കാരക്കാട്ട്, യേശുദാസ് അറയ്ക്കൽ , ജോസഫ് ജോസഫ് വട്ടത്തിൽ, ബൈജൂ അരേശേതിൽ, കവിത ഷിബു തോമസ് കണ്ടത്തിൽ ടങ്ങിയവർ പ്രസംഗിച്ചു.