കാഠ്മണ്ഡു: നേപ്പാളിൽ വൻ ഭൂചലനം.നേപ്പാള്‍ അതിര്‍ത്തിക്കടുത്ത് ടിബറ്റില്‍ ഉണ്ടായ ഭൂചലനത്തില്‍ മരണം 53 ആയി. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. 60ല്‍ അധികം പേര്‍ക്ക് പരിക്കുണ്ട്. ഉണ്ടായതായി റിപ്പോർട്. റിക്ടര്‍ സ്കെയിലില്‍ 7 .1 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെയോടെയാണ് ഭൂചലനം ഉണ്ടായത്. നോർത്ത് ഇന്ത്യയിലെ പല ഭാഗങ്ങളിലും ചെറിയ പ്രകമ്പനം ഉണ്ടായതായി റിപ്പോർട്ട്.
യൂണൈറ്റഡ് സ്റ്റേറ്റ്സ് ജോയോളോജിക്കൽ സർവ്വേ കണക്കനുസരിച്ച് രാവിലെ 6 : 30 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാൾ ടിബറ്റൻ ബോർഡറിലെ ലോബുച്ചേയാണ് പ്രഭവ കേന്ദ്രം.