കൊച്ചി : വരാപ്പുഴ അതിരൂപത ഫ്രാൻസിസ്കൻ അൽമായ സഭ സംഘടിപ്പിച്ച ഫ്രാൻസിസ്കൻ ദിനാഘോഷംവരാപ്പുഴ അതിരൂപത വികാരിജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം ഉദ്ഘാടനം ചെയ്തു.വല്ലാർപാടംബസിലിക്ക റെക്ടർ ഫാ. ജെ റോം ചമ്മണിക്കോടത്ത് ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു കൊണ്ട് പതാക ഉയർത്തി. വിശുദ്ധ ലിയോ റീജിയൻ മിനിസ്റ്റർ സെബാസ്റ്റ്യൻ മഠത്തിപറമ്പിൽഅധ്യക്ഷത വഹിച്ചു.
വല്ലാർപാടം ബസിലിക്ക ഫാദർ ജെറോം ചമ്മിണി കോടത്ത്അനുഗ്രഹ പ്രഭാഷണം നടത്തിഫാദർ ബിനോയ് കപ്പു ചിൻ,ഫാദർ തോമസ് ചിറ്റിലപ്പള്ളി,സിസ്റ്റർ ഗ്ലാഡ്സിഈശി,ജോർജ് നാനാട്ട്,ഡോക്ടർ മോളി ഫെലിക്സ്, ഡീക്കൻവിമൽ ആൻറണി കപ്പുച്ചിൻ,അലക്സ് ആട്ടുളളിൽ,
ബർണാഡ് നെറ്റോ,മാർട്ടിൻ തപ്പലോടത്ത്,റോസി ജോൺ സൻ കണക്കശ്ശേരി എന്നിവർ പ്രസംഗിച്ചു. ഫാ. തോമസ് ബേബിച്ചൻ കപ്പുച്ചിൻ ദിവ്യബലിയിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാദർ ബിനോയ് ലീൻ കപ്പുച്ചിൻ വചന സന്ദേശം നൽകി.