മറ്റൂറിന്‍: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് സമനില. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ വെനസ്വേലയാണ് ലോകചാംപ്യന്മാരായ അര്‍ജന്റീനയെ സമനിലയില്‍ തളച്ചത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.
സൂപ്പര്‍ താരം ലയണല്‍ മെസി തിരിച്ചെത്തിയ മത്സരത്തില്‍, 13-ാം മിനുട്ടില്‍ നിക്കോളാസ് ഓട്ടോമെന്‍ഡി നേടിയ ഗോളിലൂടെ അര്‍ജന്റീനയാണ് ആദ്യം മുന്നിലെത്തിയത്.
പൊരുതിക്കളിച്ച വെനസ്വേല 65-ാം മിനിറ്റില്‍ സോളോമന് റോന്‍ഡനിലൂടെ സമനില പിടിക്കുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ കോളംബിയയെ ബൊളീവിയ തോല്‍പ്പിച്ചു.