മുംബെ.മുംബൈ അതിരൂപതയുടെ കീഴിലുള്ള ഫ്രറ്റേണിറ്റി ഓഫ് മലയാളി ലാറ്റിന്‍ കാത്തലിക്സ് – ൻ്റെ 34-ാം മത് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു.
മുംബെ ശാലിനിഭവനിൽ വെച്ചു നടത്തിയ യോഗത്തിൽ എം എം സി പ്രസിഡൻ്റ് അദ്ധ്യക്ഷത വഹിച്ചു.
ഡയറക്ടർ ഫാ. ഡോ. ജോൺസൻ കുറുപ്പ ശേരി ഒ സി ഡി , ഫാ.ജോൺസൻ തൈനംവീട്ടിൽ, ഫാ. ജിസൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.
2024-2026 പ്രവർത്തന വർഷങ്ങളിലേക്ക് പുതിയ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി കെ പി മേരിദാസ് (പ്രസിഡൻ്റ്) ജെസി അലക്സാണ്ടർ (ജനറൽ സെക്രട്ടറി) ബിന്ദു വിജയൻ ( ട്രഷറർ) റാണി പെരേര, കെ എം കുഞ്ഞുമോൻ (വൈസ് പ്രസിഡൻ്റുമാർ ) വിൽഫ്രഡ് ജോറിഷ്, ടിമ്മി പെരേര ( ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു