കണ്ണൂർ: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നോക്കവസ്ഥ, ക്ഷേമം എന്നിവ പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ. ബി. കോശി കമ്മിഷൻ റിപ്പോർട്ട് അടിയന്തിരമായി പുറത്തു വിടുകയും, സർക്കാറിനു മുമ്പിൽ സമർപ്പിച്ചിട്ടുള്ള ശുപാർശകൾ ഗുണഭോക്താക്കളുമായി ചർച്ച ചെയ്ത് എത്രയും വേഗത്തിൽ നടപ്പാക്കണമെന്നും കെ എൽ സി എ ആവശ്യപ്പെട്ടു
സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന 1000 യോഗങ്ങളുടെ ഭാഗമായി കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പാപ്പിനിശ്ശേരി അമലോത്ഭവ മാതാ ദേവാലയ അങ്കണത്തിൽ നടന്ന കൺവെൻഷൻ അമലോത്ഭവ മാതാ ദേവാലയ ഇടവക വികാരി ഫാ. ജോസഫ് തണ്ണിക്കോട് ഉത്ഘാടനം ചെയ്തു.
രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ,സംസ്ഥാന ട്രഷറർ രതീഷ് ആന്റണി, മുൻ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ വിഷയാവതരണം നടത്തി,സംസ്ഥാന സെക്രട്ടറി ജോൺ ബാബു,ജന. സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ്, ഫ്രാൻസിസ് അലക്സ്, കെ എച് ജോൺ, എലിസബത്ത് കുന്നത്ത്, ആന്റണി എം വി, വിജു ജോബ്, റെക്സി, പീറ്റർ എന്നിവർ സംസാരിച്ചു.