നെടുമങ്ങാട് : ജെ ബി കോശി കമ്മീഷൻ സർക്കാരിന് സമർപ്പിച്ച 284 ശുപാർശകൾ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച നെടുമങ്ങാട് സോണൽ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി ഉദ്ഘാടനം ചെയ്തു
ഡിസംബർ 15ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്ന സംസ്ഥാന സമ്മേളനത്തിലും ഒക്ടോബർ 6ന് നടത്തുന്ന നെയ്യാറ്റിൻകര സമ്മേളനത്തിലും ഓരോ സമുദായ പ്രവർത്തകനും തന്റെ പ്രതിഷേധം രേഖപ്പെടുത്താൻ അണിചേരണമെന്ന് അദ്ദേഹം പരഞ്ഞു
സോണൽ പ്രസിഡന്റ് അഗസ്റ്റിൻ വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത പ്രസിഡന്റ് ആമുഖ പ്രസംഗം നടത്തി. സോണൽ ആത്മീയ ഉപദേഷ്ടാവ് ഫാ സുനിൽ സി, രൂപത ജനറൽ സെക്രട്ടറി വികാസ് കുമാർ എൻ വി വൈസ് പ്രസിഡന്റ് സന്തോഷ് എസ് ആർ,ഗ്രാമപഞ്ചായത്ത് അംഗം രമേശ് ചന്ദ്രൻ, രൂപത സെക്രട്ടറി ജയപ്രകാശ് ഡി ജി, സോണൽ സെക്രട്ടറി ശോഭനൻ എന്നിവർ സംസാരിച്ചു
രൂപത വൈസ് പ്രസിഡന്റ് അഗസ്റ്റിൻ ജെ വിഷയവതരണം നടത്തി രൂപത ട്രെഷറർ രാജേന്ദ്രൻ ജെ, എം എം അഗസ്റ്റിൻ അജയൻ കെ ആർ എന്നിവർ സന്നിഹിതരായി