ഐയവ: അമേരിക്കയിലെ ഐയവ സ്റ്റേറ്റിൽ സ്കൂളില്‍ 17കാരൻ നടത്തിയ വെടിവയ്പില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അക്രമിയെന്ന് സംശയിക്കുന്ന ഡൈലന് ബട്ലര് എന്ന കുട്ടിയും മരിച്ചിട്ടുണ്ട്. ഇയാളുടെ സഹപാഠികളാണ് ആക്രമണത്തിന് ഇരയായത്.
പെരി ഹൈസ്കൂളിലാണ് ആക്രമണം നടന്നത്. പ്രദേശിക സമയം വ്യാഴാഴ്ച രാവിലെ 7.30 ഓടെയായിരുന്നു ആക്രമണം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. സ്കൂളിലെ ബ്രേക്ഫാസ്റ്റ്ല് പങ്കെടുക്കാനാണ് കുട്ടി രാവിലെ സ്കൂളിലെത്തിയതെന്ന് ഐയവ ഡിവിഷന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മിത്ച് മോര്ട്ട്വെഡ്റ്റ് പറഞ്ഞു.
സ്കൂളില്‍ നിന്ന് സ്ഫോടക വസ്തുവും കണ്ടെടുത്തു. ഇത് പോലീസ് നിര്‍വീര്യമാക്കി. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നും പോലീസ് അറിയിച്ചു. ശൈത്യകാല അവധിക്കു ശേഷം സ്കൂള്‍ തുറന്ന ദിവസമാണ് ആക്രമണം നടന്നത്.