ന്യൂഡൽഹി : 2019 ഡിസംബറിൽ പാസാക്കിയ പൗരത്വ നിയമഭേദഗതി ബില്‍ ,2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പിലാക്കാന്‍ കേന്ദ്ര നീക്കം. തെരഞ്ഞെടുപ്പിന് മുന്‍പ് ഭേദഗതി ചട്ടം വിജ്ഞാപനം ചെയ്യും.
1955ലെ പൗരത്വ നിയമത്തിലാണ് മോദി സര്‍ക്കാര്‍ ഭേദഗതി കൊണ്ടു വന്നത് .പൗരത്വ നിയമം ഭേദഗതി ചെയ്യാന്‍ 2019 ഡിസംബര്‍ 10ന് ലോക്സഭയും 11ന് രാജ്യസഭയും ബില്‍ പാസാക്കുകയും രാഷ്ട്രപതി അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാത്തതിനാല്‍ നടപ്പാക്കാനായിട്ടില്ല.
രാജ്യത്ത് വന്‍ പ്രതിഷേധങ്ങള്‍ക്കും ധ്രുവീകരണ രാഷ്ട്രീയത്തിനും വഴിവച്ചതോടെയാണ് ഇതുവരെ വിജ്ഞാപനം ഇറക്കാതിരുന്നത് . പൗരത്വ നിയമ ഭേദഗതി ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ വീണ്ടും ചര്‍ച്ചയാക്കുകയാണ് ഇപ്പോഴത്തെ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത് .പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നത്.