കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡില്‍. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 5810 ആയി. പവന് 600 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന് വാങ്ങാന്‍ 46480 രൂപ കൊടുക്കേണ്ടി വരും.
ഒക്ടോബര്‍ 28 നും 29നും രേഖപ്പെടുത്തിയ പവന് 45,920 രൂപയാണ് കേരള വിപണിയില്‍ ചരിത്രത്തില്‍ പവന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. അന്താരാഷ്ട്ര സ്വര്‍ണ്ണവില ട്രോയ് ഔണ്‍സിന് 2045 ഡോളറും, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.29 ലുമാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4820 രൂപയുമാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 82 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.