Browsing: Vadavathur seminary

വടവാതൂർ, മംഗലപ്പുഴ സെമിനാറുകളിൽ എല്ലാവർഷവും നടത്തുന്നപോലെ ഈ വർഷവും വിശുദ്ധ വാരത്തിൽ അല്മായർക്കായി ധ്യാനം നടത്തപ്പെടുന്നു. വടവാതൂർ സെമിനാരിയിൽ വാർഷിക വിശുദ്ധവാര ധ്യാനം ഏപ്രിൽ ഒന്നിന് വൈകുന്നേരം ആറുമുതൽ നാലിന് വൈകുന്നേരം ആറുവരെ നടക്കും. പങ്കെടുക്കുന്ന കുടുംബാംഗങ്ങൾക്ക് ഒന്നിച്ചു താമസിക്കാനുള്ള സൗകര്യവും ഭക്ഷണവും മറ്റു സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂ ട്ട് ഓഫ് റിലീജിയസ് സ്റ്റഡീസ് ദൈവശാസ്ത്ര വിഭാഗത്തിൽ പ്ശീത്ത ബൈബിൾ പഠനത്തിനായി പുതിയ ചെയർ ആരംഭിക്കുന്നു. വത്തിക്കാനിലെ സംസ്കാരത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള കാര്യാലയത്തിന്റെ അനുവാദത്തോടെ സുറിയാനി പാരമ്പര്യം വളർത്താനും പ്ശീത്ത ബൈബിൾ സംബന്ധമായി ഗവേഷണം നടത്താനുംവേണ്ടി സ്ഥാപിതമായ പഠനകേന്ദ്രമാണിത്.