Browsing: Pope leo

സുവിശേഷവത്ക്കരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാനുള്ള ആഹ്വാനത്തോടെ ലെയോ പാപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കർദ്ദിനാളുമാരുടെ പ്രഥമ കൺസിസ്റ്ററിയ്ക്കു സമാപനം. രണ്ടാമത്തെ കൺസിസ്റ്ററി ജൂണില്‍ നടക്കും. ഇന്നലെ വ്യാഴാഴ്ച വൈകുന്നേരമാണ് പരിശുദ്ധ പിതാവിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസം നീണ്ട ആദ്യത്തെ അസാധാരണ കൺസിസ്റ്ററി സമാപിച്ചത്. സമാപന സമ്മേളനത്തില്‍ അടുത്ത കണ്‍സിസ്റ്ററി ജൂണ്‍ അവസാന വാരത്തില്‍ നടത്തുമെന്നു പ്രഖ്യാപിച്ചു.

ഇന്നും നാളെയുമായി രണ്ട് ദിവസങ്ങളിൽ ലിയോ പാപ്പായുടെ പൊന്തിഫിക്കറ്റിന്റെ ആദ്യ അസാധാരണ കൺസിസ്റ്ററിക്ക് തുടക്കം. ലിയോ പാപ്പയും കാർഡിനൽസ് കോളേജിലെ അംഗങ്ങളും പങ്കെടുക്കുന്ന, അടച്ചിട്ട വാതിലുകൾക്കുള്ളിൽ നടക്കുന്ന സെഷനുകളോടെയാണ് കൺസിസ്റ്ററിക്ക് തുടക്കം കുറിച്ചത്.

പുതുവർഷത്തിലേക്ക് സഭ പ്രവേശിക്കുമ്പോൾ, ലോകമെമ്പാടുമുള്ള കത്തോലിക്കരെ തിരുവെഴുത്തുകളുടെ പരിവർത്തന ശക്തിയിൽ ഹൃദയങ്ങളെയും മനസ്സുകളെയും ഒരുക്കാൻ ലിയോ മാർപ്പാപ്പ ക്ഷണിക്കുന്നു. 2026 ജനുവരിയിൽ, പരിശുദ്ധ പിതാവ് വിശ്വാസികൾക്ക് പ്രത്യേക പ്രാർത്ഥനാ നിയോഗം നൽകിയിട്ടുണ്ട്:

വർഷാവസാനത്തിൽ സ്വിറ്റസർലണ്ടിലെ ക്രാൻസ്-മൊന്താനയിലുള്ള സ്കീ റിസോർട്ടിലെ ക്ലബിലുണ്ടായ വൻ അഗ്നിബാധയിൽ നാൽപ്പതിലധികം ആളുകൾ മരണമടയുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അനുശോചനവും സാമീപ്യവുമറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ.

2026-ലെ ആദ്യ ദിവസം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഒത്തുകൂടിയ ഏകദേശം 40,000 പേരെ അഭിവാദ്യം ചെയ്ത ലിയോ പതിനാലാമൻ പാപ്പാ സമാധാനത്തിനും ഏവർക്കും നന്മയ്ക്കും വേണ്ടിയുള്ള തന്റെ ഹൃദയംഗമമായ ആശംസകൾ നേർന്നു. ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയ്ക്കും അദ്ദേഹം തന്റെ ആശംസകൾ നേർന്നു.

വരും നാളുകളിൽ നമ്മിലും നമുക്ക് ചുറ്റിലും അവിടുത്തെ കൃപയുടെയും കരുണയുടെയും അത്ഭുതങ്ങൾ നവീകരിക്കണമേയെന്ന് അപേക്ഷിക്കുകയാണെന്നു ലെയോ പാപ്പ. ഇന്നലെ 2025-ലെ അവസാനദിനമായ ഡിസംബർ 31-ന് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ സംസാരിക്കുകയായിരിന്നു പാപ്പ

ഇറ്റലിയിലെ നഗരങ്ങളുടെ ദേശീയ അസോസിയേഷൻ ((Associazione Nazionale Comuni Italiani – ANCI)) എന്ന, വിവിധ നഗരങ്ങളുടെ മേയർമാർ അംഗങ്ങളായുള്ള സംഘടനയ്ക്ക് ഡിസംബർ 29 തിങ്കളാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, സമൂഹത്തിൽ രാഷ്ട്രീയ, സാമൂഹിക നേതൃത്വത്തായിരിക്കുന്നവർ എപ്രകാരമാണ് പ്രവർത്തിക്കേണ്ടതുന്നതിനെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.

ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി വത്തിക്കാനില്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശിക്കുവാന്‍ തുറന്ന വിശുദ്ധ വാതിലുകള്‍ അടക്കുന്ന ചടങ്ങുകൾക്ക് തുടക്കമായി. ഡിസംബർ 25ന് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയുടെ വിശുദ്ധ വാതിലാണ് ആദ്യമായി അടച്ചത്.