Browsing: KLCha history

കേരളത്തിലെ ലത്തീന്‍ കത്തോലിക്കരില്‍ ചരിത്രബോധവും ചരിത്രവിജ്ഞാനവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള ലത്തീന്‍ ഹയറാര്‍ക്കിയുടെ ആശംസകളോടെയും കേരള ലത്തീന്‍ സഭയുടെ (കെആര്‍എല്‍സിബിസി)അന്നത്തെ അധ്യക്ഷനായിരുന്ന അഭിവന്ദ്യ കൊര്‍ണേലിയസ് ഇലഞ്ഞിക്കല്‍ പിതാവിന്റെ പൂര്‍ണ പിന്തുണയോടെയും 1992-ല്‍ മോണ്‍. അലക്‌സാണ്ടര്‍ വടക്കുംതലയുടെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളില്‍ നിന്നുമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ആരംഭിച്ചതാണ് കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്‍ (കെഎല്‍സിഎച്ച്എ).