ജസ്റ്റിന് ചാഡ് വിക്ക് സംവിധാനം ചെയ്ത ചിത്രമാണ് ‘ദി ഫസ്റ്റ് ഗ്രേഡര്‍’ എഴുതാനും വായിക്കാനുമുള്ള അപാരമായ നിശ്ചയത്തോടെ മുന്നോട്ടുവരുന്ന കെനിയന്‍ കര്ഷകന്, 84 വയസ്സുള്ള കികുയു ഗോത്രക്കാരനായ ‘കിമാനി മറുഗെ’യുടെ (ഒലിവര്‍ മുസില ലിറ്റോണ്ടോ) യഥാര്‍ത്ഥ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പോസ്റ്റ്- കൊളോണിയല്‍ കെനിയയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ സിനിമ വിദ്യാഭ്യാസത്തിന്റെ ശക്തി, മനുഷ്യരുടെ ചെറുത്തുനില്‍പ്പ്, ആഫ്രിക്കന്‍ സമൂഹങ്ങളില്‍ കോളനിവല്‍ക്കരണം കൊണ്ടുവന്ന നീണ്ടുനില്‍ക്കുന്ന പ്രത്യാഘാതങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നു.