Browsing: Jerry Amaldev

ലോകത്തിനു മുഴുവന്‍ സന്തോഷ വാര്‍ത്ത വിളംബരം ചെയ്ത മാലാഖമാരുടെ സംഗീതത്തിന്റെ തുടര്‍ച്ചയാണല്ലോ ക്രിസ്മസ് കരോള്‍. ലോകസംഗീത ചരിത്രത്തില്‍ ഏറ്റവുമധികം പാട്ടുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള വിഷയം തിരുപ്പിറവിയാണ്. ഏറ്റവുമധികം കസ്സറ്റുകളും സിഡികളും വിപണിയില്‍ എത്തിയിട്ടുള്ളതും വില്‍പ്പന നടന്നിട്ടുള്ളതും ക്രിസ്മസ് ആല്‍ബങ്ങളാണ്.

മലയാളത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്ന ഏതു പള്ളിയിലും ഗായകസംഘമില്ലാതെ സമൂഹം ഉച്ചത്തില്‍ പാടുന്ന ചുരുക്കം ഗാനങ്ങളില്‍ ഒന്നാണിത്. ഫാ. ജോസഫ് മനക്കിലിന്റെ അതിലളിതമായ പദപ്രയോഗങ്ങള്‍ ഈ ഗാനത്തെ നിര്‍മ്മലവും പരിശുദ്ധവുമാക്കി.

രചനയിലും സംഗീതത്തിലും ആലാപനത്തിലും അതീവമേന്മ പുലര്‍ത്തുന്ന ഈ സമാഹാരം ക്രിസ്തീയ ഭക്തിഗാനശാഖയിലെ വേറിട്ടൊരു സൃഷ്ടിയാണ്.

കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ നിയുക്തമെത്രാന്‍ മോണ്‍. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ ജനുവരി 20 ന്…