Browsing: latest

”തലേന്നതിനെക്കാള്‍ സ്ഥിതി മോശമായി. പാപ്പാ അപകടനിലയില്‍ തന്നെ തുടരുകയാണ്. രക്തത്തിന് ഓക്‌സിജന്‍ വഹിക്കാനുള്ള കഴിവു കുറയുന്ന അനീമിയയുമായി ബന്ധപ്പെട്ട് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകള്‍ കുറയുന്ന ത്രോംബോസൈറ്റോപീനിയയും കണ്ടതിനാല്‍ രക്തപ്പകര്‍ച്ച (ബ്ലെഡ് ട്രാന്‍സ്ഫ്യൂഷന്‍) വേണ്ടിവന്നു. കൂടുതല്‍ അളവില്‍ പ്രാണവായുവും നല്‍കേണ്ടതായി വന്നു” – ശനിയാഴ്ച വൈകീട്ട് വത്തിക്കാന്‍ വാര്‍ത്താകാര്യാലയം അറിയിച്ചു.

ഒരാഴ്ചയായി റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യനില ലേശം മെച്ചപ്പെട്ട നിലയില്‍ തുടരുന്നതായി വത്തിക്കാന്‍ വ്യാഴാഴ്ച ഔദ്യോഗിക അറിയിപ്പില്‍ പറഞ്ഞു. ”ശാന്തമായി ഉറങ്ങിയ പാപ്പാ രാവിലെ കിടക്കയില്‍ നിന്നെഴുന്നേറ്റ് ചാരുകസേരയിലിരുന്ന് പ്രഭാതഭക്ഷണം കഴിച്ചു” എന്നാണ് വത്തിക്കാന്‍ പ്രസ് ഓഫിസ് വ്യാഴാഴ്ച രാവിലെ മാധ്യമങ്ങളെ അറിയിച്ചത്.

കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ചിട്ടുള്ള ജസ്റ്റീസ് ബഞ്ചമിൻ…