Browsing: latest

ജൂലൈ മാസത്തില്‍ എഡോ സംസ്ഥാനത്തുള്ള ഇവിയാനോക്പൊടിയിലുള്ള അമലോത്ഭവമാതാ സെമിനാരിയിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട എമ്മാനുവേൽ അലാബി എന്ന സെമിനാരി വിദ്യാര്‍ത്ഥിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതെന്നു ഏജന്‍സിയ ഫിഡെസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ധന്യ മദർ എലിശ്വയുടെ വരാപ്പുഴയിലെ സ്മൃതി മന്ദിരത്തിൽ മലേഷ്യ പെനാംഗ് രൂപതാ മെത്രാൻ അത്യുന്നത കർദിനാൾ ഡോ.സെബാസ്റ്റ്യൻ ഫ്രാൻസിസ് പുഷ്പാർച്ചന നടത്തി.

ഗ്വാളിയോറിലെ സെന്റ് ജോസഫ് സെമിനാരിക്കെതിരായ മതപരിവർത്തന ആരോപണത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരു തരത്തിലും ഉള്ള പെരുമാറ്റ ലംഘനവും നടന്നിട്ടില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

കേരളത്തിൻ്റെ ബൈബിൾ ആചാര്യൻ റവ. ഡോ. മൈക്കിൾ കാരിമറ്റം യാത്രയായി… 1981-ൽ പിഒസിയുടെ സമ്പൂർണ ബൈബിൾ പുറത്തിറങ്ങിയപ്പോൾ അതിൻ്റെ പിന്നിൽ കഠിനയത്നം ചെയ്തയാളാണ് മൈക്കിളച്ചൻ.

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മൂമ്മ റോസ്‌ലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അങ്കമാലി പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.18 ജില്ലകളിൽ നിന്നുള്ള 121 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്

ഷംഷാബാദ് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിന് നേരെയായിരുന്നു ആക്രമണം. ഇന്നലെയാണ് മുവാറ്റുപുഴയില്‍ ബിഷപ്പിന്റെ കാര്‍ പ്രതികള്‍ ആക്രമിച്ചത്.

എച്ച് ഫയൽസ് എന്ന പേരിലാണ് ഹരിയാനയിലെ വോട്ട് ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തിയത്. വോട്ട് ചോരിക്ക് പകരം സര്‍ക്കാര്‍ ചോരിയെന്നാണ് ഹരിയാനയിലെ ക്രമക്കേടുകളെ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്.