Browsing: latest

പെട്ടെന്ന് ശക്തമായ ചുമയുണ്ടായി ഛര്‍ദിക്കുകയും അന്നനാളത്തില്‍ നിന്ന് ഉമിനീരും ഭക്ഷണകണങ്ങളും ആമാശയരസവും ശ്വാസനാളിയിലേക്കെത്തുകയും ചെയ്തതോടെ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഫ്രാന്‍സിസ് പാപ്പായുടെ ശ്വസനവ്യവസ്ഥയില്‍ പ്രതിസന്ധിയുണ്ടായതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

സംസ്ഥാന ആരോഗ്യമേഖലയിലെ മുന്‍നിര പ്രവര്‍ത്തകരായ ആശാ വര്‍ക്കര്‍മാര്‍ അതിജീവന പോരാട്ടത്തിലാണ്. കേരളത്തിന്റെ സാമൂഹ്യ സുരക്ഷാകവചം കാത്തുരക്ഷിക്കുന്ന സ്ത്രീകളുടെ ശ്രേഷ്ഠ ശ്രേണിയില്‍ – കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമൊരുക്കുന്നവര്‍, അംഗനവാടി ടീച്ചര്‍മാര്‍, കിടപ്പുരോഗികള്‍ക്ക് സാന്ത്വനശുശ്രൂഷ ചെയ്യുന്നവര്‍, ബഡ്‌സ് സ്‌കൂളില്‍ ഭിന്നശേഷി കുട്ടികളെ പരിപാലിക്കുന്നവര്‍ തുടങ്ങിയവരോടൊപ്പം – സമൂഹത്തിനായി നിസ്തുല സന്നദ്ധസേവനം ചെയ്യുന്ന ഈ സഹോദരിമാരുടെ അനന്യമഹിമയും അവരുടെ കഷ്ടപ്പാടുകളും തിരിച്ചറിയുന്നവരെല്ലാം തന്നെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയില്‍ 17 ദിവസങ്ങളായി കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നടത്തിവരുന്ന രാപ്പകല്‍ സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുണ്ട്.