- കേന്ദ്ര സർക്കാരിന് തിരിച്ചടി;വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണം
- കേന്ദ്രസർക്കാർ മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചു: ജോസ് കെ. മാണി
- കെആര്‍എല്‍സിബിസി കമ്മീഷനുകള്‍ക്ക് പുതിയ സെക്രട്ടറിമാര്‍
- വിശ്വാസ സാക്ഷ്യമായി എറണാകുളം നഗരത്തിൽ പീഡാസഹന യാത്ര
- അന്ത്യ അത്താഴസ്മരണയിൽ ഇന്ന് പെസഹ വ്യാഴം
- മുനമ്പം ജനതയെ ബിജെപി വഞ്ചിച്ചു- കെ സി വേണുഗോപാല്‍
- മുതലപ്പൊഴി അഴിമുഖം മണൽ മൂടി; ഇടപെടൽ ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ
- മുനമ്പം പ്രശ്നത്തില്‍ വഖഫ് നിയമഭേദഗതിക്കു ശേഷമുള്ള ചട്ടങ്ങള്‍ വരുന്നതോടുകൂടി പരിഹാരമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു
Browsing: latest
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ മധ്യപ്രദേശിലെ മതസ്വാതന്ത്ര്യ നിയമം ഭേദഗതി ചെയ്യുമെന്ന ബിജെപി മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ പ്രഖ്യാപനം ഇക്കാലത്ത് ഒരു പരിഷ്കൃത സമൂഹത്തിനും ഉള്‍ക്കൊള്ളാനാവാത്ത അനര്‍ത്ഥക വിഡംബനമാണ്. ലോക വനിതാ ദിനത്തില്‍ സ്ത്രീശക്തിയെ ആദരിക്കുന്നതിന് ഭോപാലില്‍ പ്രതീകാത്മകമായ പല പ്രകടനങ്ങളും ആവിഷ്കരിക്കുന്നതിനിടയിലാണ് മോഹന്‍ യാദവ് ന്യൂനപക്ഷ വിരുദ്ധ മതവികാരം ഇളക്കിവിടുന്നതില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിനെ പോലും നിഷ്പ്രഭനാക്കാന്‍ തനിക്കു കഴിയുമെന്ന് തെളിയിച്ചത്.
കേരളത്തിലെ അല്മായ നേതാക്കളില്‍ പ്രമുഖനും പത്രാധിപരുമായ മാര്‍ഷല്‍ ഫ്രാങ്കിന്റെ അഞ്ചാമത്തെ പുസ്തകം ‘അമാവാസി നാളിലെ നുറുങ്ങുവെട്ടം ‘ സ്ഥിതി ബുക്സ് പ്രസിദ്ധീകരിച്ചു.
കഴിഞ്ഞ 18 വര്‍ഷങ്ങളായി കൊല്ലം രൂപതയുടെ മുഖപത്രം വിശ്വധര്‍മ്മം മാസികയുടെ എഡിറ്ററാണ് മാര്‍ഷല്‍ ഫ്രാങ്ക്.
നിര്‍മാതാവും സംവിധായകനുമായ വെര്‍ണര്‍ ഹെര്‍സോഗ് ഒരുക്കിയ 1982-ലെ ജര്‍മ്മന്‍ ചിത്രം ഫിറ്റ്സ് കറാള്‍ഡോ വിചിത്രവും അതിശയകരവുമായ സിനിമാനുഭവമാണ്. കഥയിലും നിര്‍മ്മാണത്തിലും അസാധാരണമായ ദൃശ്യഭാഷയിലും ഈ ചിത്രം സവിശേഷത പുലര്‍ത്തുന്നു. ജര്‍മ്മന്‍ സിനിമയിലെ അതികായകനായി അറിയപ്പെടുന്ന ഹെര്‍സോഗ് ആധുനിക ചലച്ചിത്രലോകത്തെ ഏറ്റവും പ്രതിഭാശാലികളായ സംവിധായകരില്‍ ഒരാളാണ്. യാഥാര്‍ത്ഥ്യവും സ്വപ്നവും ഒത്തുചേരുന്ന ഒട്ടനവധി അവിസ്മരണീയ ദൃശ്യാനുഭവങ്ങള്‍ അദ്ദേഹം ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്.
ഫ്രാന്‍സിസ് പാപ്പായുടെ പരമാചാര്യശുശ്രൂഷയുടെ 12-ാം വാര്‍ഷികമാണിന്ന്. ജെമെല്ലി ആശുപത്രിയിലോ വത്തിക്കാനിലോ പ്രത്യേക ആഘോഷ പരിപാടിയൊന്നും ആസൂത്രണം ചെയ്തിട്ടില്ല. വത്തിക്കാനില്‍ ഇന്ന് പൊതുഅവധിയാണ്. റോമിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പരിശുദ്ധ പിതാവിനുവേണ്ടി ഇന്ന് സവിശേഷമായി ദിവ്യബലിയര്‍പ്പണവും പ്രാര്‍ഥനകളും നടക്കുന്നുണ്ട്. നാളെ പാപ്പായുടെ ആശുപത്രിവാസം 28 ദിവസം പൂര്‍ത്തിയാകും.
KLCA ഓച്ചന്തുരുത്ത് യൂനിറ്റിന്റെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു ലഫ്. കേണൽ അനു ഷാജി…
കൊച്ചി : അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശക്തികരണത്തിനും ക്ഷേമത്തിനും പദ്ധതികൾ നടപ്പിലാക്കാൻ പ്രത്യേക…
കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപതയിലെ എഡ്യൂക്കേഷൻ കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ ഉൾക്കാഴ്ച നീൾക്കാഴ്ച റൂബി ജൂബിലി…
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി സ്ത്രീ ശിശു വികസന കമ്മീഷൻ്റെ…
ഒരാഴ്ചയായി ശ്വസന പ്രതിസന്ധിയോ പനിയോ ഒന്നുമില്ലാതെ, രക്തത്തിലെ ഓക്സിജന്റെ തോത് വേണ്ടവണ്ണം നിലനിര്‍ത്തിയും ഔഷധങ്ങളോടും ചികിത്സാവിധികളോടും നന്നായി പ്രതികരിച്ചും പാപ്പായുടെ ആരോഗ്യസ്ഥിതി ‘സംയോജിതവും സുസ്ഥിരവുമായ രീതിയില്‍’ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എങ്കിലും ആശുപത്രിയുടെ സുരക്ഷിത അന്തരീക്ഷത്തില്‍ കുറച്ചുനാള്‍ കൂടി ചികിത്സയില്‍ കഴിയേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ‘വേദനയുടെ അന്ധകാരത്തില്‍ അല്പം വെളിച്ചം കൊണ്ടുവരുന്ന ആര്‍ദ്രതയുടെ അദ്ഭുതം’ ഞായറാഴ്ച ആഞ്ജലുസ് സന്ദേശത്തില്‍ പാപ്പാ സൂചിപ്പിച്ചിരുന്നു.
വികസനത്തിൻ്റെ പേരിൽ കരിമണൽ ഖനനത്തിലൂടെ തീരദേശത്ത് താമസിക്കുന്നവരെ ആശങ്കയിലാഴ്ത്തി തീരം കോർപ്പറേറ്റുകൾക്ക് തീരെഴുതി കൊടുക്കുവാനുള്ള കേന്ദ്ര – സംസ്ഥാന സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതല . തലശ്ശേരി ചാലിൽ സെൻ്റ് പീറ്റേർഴ്സ് ഹാളിൽ വെച്ച് നടന്ന കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) കണ്ണൂർ രൂപത ജനറൽ കൗൺസിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Subscribe to Updates
Get the latest creative news from FooBar about art, design and business.