Browsing: Kerala

രണ്ടു ദിവസമായി പാലാരിവട്ടം പിഒസിയില്‍ സമ്മേളിച്ചിരുന്ന കെസിബിസി യോഗം പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടും, പ്രത്യാശയുടെ ജൂബിലിയാഘോഷങ്ങളോടുംകൂടി സമാപിച്ചു. വിവിധ കമ്മീഷനുകള്‍ക്കും, ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും പുതിയ ചെയര്‍മാന്‍മാരെയും തിരഞ്ഞെടുത്തു. യുവജനശുശ്രൂഷ, വിദ്യാഭ്യാസശുശ്രൂഷ, തൊഴിലാളി ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകളും നൂതന തീരുമാനങ്ങളുമുണ്ടായി.

മിറാൻഡോലയിലെ ഐ.എഫ്.ടി.എസ് (ഹയർ ടെക്നിക്കൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് – ആൽഡിനി വലേറിയാനി ഫൗണ്ടേഷൻ, ഇൻഡസ്ട്രിയൽ മാനേജ്മെന്റ് സ്കൂൾ, യൂറോപ്യൻ യൂണിയൻ) എന്നിവയുമായി സഹകരിച്ച്; ഇറ്റലിയിലെ ഐ.എഫ്.ടി.എസ് ബയോമെഡിക്കൽ ഡിപ്ലോമ കോഴ്‌സിൽ ചേർന്നിട്ടുള്ള കേരള ലാറ്റിൻ കത്തോലിക്കാ വിദ്യാർത്ഥികളുടെ റെക്ടറും ആനിമേറ്ററുമായി റവ. ഫാ. സെസ്സയ്യ അലക്സ് കുഞ്ഞുമോനെ, കെ.ആർ.എൽ.സി.ബി.സി കമ്മീഷൻ ഫോർ മൈഗ്രന്റ്‌സ് നിയമിച്ചു.

കോഴിക്കോട് രൂപതാ മെത്രാപ്പോലീത്തയും കേരള റീജിണല്‍ ലത്തീന്‍ കത്തോലിക്കാസഭയുടെ പ്രസിഡന്റുമായ ആര്‍ച്ചുബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ പിതാവിനെ കെസിബിസി പ്രസിഡന്റായും പത്തനംതിട്ട മലങ്കര രൂപത മെത്രാനായ ബിഷപ്പ് സാമുവേല്‍ മാര്‍ ഐറേനിയോസിനെ വൈസ്പ്രസിഡന്റായും, ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് തോമസ് തറയിലിനെ സെക്രട്ടറി ജനറലായും കെസിബിസി സമ്മേളനം തിരഞ്ഞെടുത്തു.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിലെ വിവരങ്ങള്‍ വിധി പ്രസ്താവനത്തിനു മുന്‍പു തന്നെ…

കെസിബിസിയുടെ ശൈത്യകാലസമ്മേളനം 2025 ഡിസംബര്‍ 11, 12 തീയതികളില്‍ പാലാരിവട്ടം പിഒസിയില്‍ നടക്കും. 9-ാം തീയതി മുതല്‍ നടക്കേണ്ടിയിരുന്ന സമ്മേളനം ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പു പ്രമാണിച്ച് ചുരുക്കുകയായിരുന്നു. 2026-28 കാലഘട്ടത്തിലേക്കുള്ള കെസിബിസി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇത്തവണ നടക്കും.