Browsing: Featured News

പൊക്കാളിയും നന്മയും വിളയുന്ന കൊച്ചിയിലെ കായല്‍തുരുത്തുകളിലൊന്നായ പിഴലയില്‍, സെന്റ് ഫ്രാന്‍സിസ് സേവ്യറിന്റെ നാമധേയത്തിലുള്ള ഇടവകസമൂഹത്തിന്റെ പുണ്യങ്ങളുടെ കൊയ്ത്തുകാലത്തെ കനപ്പെട്ട കറ്റകള്‍ മെതിച്ചുകൂട്ടുന്നവരില്‍ വേദപാഠ ക്ലാസുകളിലെ കുട്ടികള്‍ വരെയുണ്ട്.

വിജയപുരം രൂപതയിലെയും ഇടുക്കി ജില്ലയിലെയും ആദ്യ മൈനര്‍ ബസിലിക്കയായി ഉയര്‍ത്തപ്പെടുകയാണ് ഹൈറേഞ്ചിലെ പ്രഥമ കത്തോലിക്കാ ദേവാലയമായ മൂന്നാര്‍ ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ ദേവാലയം.

ക്രിസ്തീയാനുഭവത്തിന്റെ തെളിമയാണ് റെക്‌സ് കവിതകള്‍. ബൈബിളിനൊപ്പം മഹാഭാരതവും രാമായണവും അദ്ദേഹത്തിന്റെ കവിതകളെ സ്വാധീനിച്ചിട്ടുണ്ട്. ഗുപ്തന്‍ നായരെയും കൃഷ്ണന്‍ നായരെയും ലീലാവതിയെയും എം.കെ.സാനുവിനെയും പോലുള്ള മഹാരഥന്മാരെ കണ്ടുവളര്‍ന്ന കവിയാണ് കെ.എസ് റെക്‌സ്.

5 ജില്ലാ മീറ്റ്, 5 സംസ്ഥാന മീറ്റ്, 5 ദേശീയ മീറ്റ്, സിംഗപ്പൂരില്‍ നടന്ന രാജ്യാന്തര മീറ്റ്. ബിന്‍സി മാര്‍ക്കോസ് 3 വര്‍ഷത്തിനുള്ളില്‍ പങ്കെടുത്തത് ഇത്രയും മത്സരങ്ങളിലാണ്. സ്‌കൂള്‍ കാലഘട്ടം കഴിഞ്ഞ് 52 വര്‍ഷത്തിനു ശേഷം കളിക്കളത്തിലിറങ്ങുമ്പോള്‍ വയസ് 67.

യേശു തമ്പുരാൻ പഠിപ്പിച്ച സ്വർഗ്ഗസ്ഥനായ പിതാവേ എന്ന ഈ പ്രാർത്ഥന ഗാനം, ലത്തീൻ ഭാഷയിൽ കേട്ടു വളർന്നവർക്ക് ഇന്ന് 55 വയസ്സിനുമേൽ പ്രായമുണ്ടായിരിക്കും. ചവിട്ട് ഹാർമോണിയത്തിലെ കട്ടകളിൽ വിരലോടിച്ച്, ദേവാലയങ്ങളിൽ പാടുന്ന ലത്തീൻ ഭാഷയിലെ ഗാനങ്ങൾ അക്കാലത്തെ ബാല്യങ്ങളുടെ ഓർമ്മകളിൽ, ആസ്വദിക്കുന്ന സംഗീതമായിരുന്നു. ഭാഷ അന്യമായിരുന്നു എങ്കിലും, ഗാനങ്ങളുടെ ഏതൊക്കെയോ വരികൾ ഭക്തി രസത്തിലും ഹാസ്യരസത്തിലും ഉരുവിടുന്നതായിരുന്നു ആ കാലം.

ആരോരുമറിയാതെ കടലോരത്ത് പൂഴിമണ്ണിലെ കളിക്കാരായി ഒതുങ്ങിപ്പോകുമായിരുന്ന അനേകം യുവാക്കളെ തീരദേശത്തിന്റെ കരുത്തും പൊരുതാനുള്ള ദൃഢനിശ്ചയവുമുള്ള, രാജ്യത്തിന് അഭിമാനിക്കാവുന്ന താരങ്ങളാക്കി മാറ്റിയ അദ്വിതീയനായ പ്രഫഷണല്‍ ഫുട്ബോള്‍ പരിശീലകനാണ് ക്ലെയോഫാസ് അലക്‌സ്. തിരുവനന്തപുരത്തെ തീരദേശഗ്രാമമായ പൊഴിയൂരിന് ഇന്ത്യന്‍ ഫുട്ബാള്‍ ഭൂപടത്തില്‍ ‘സന്തോഷ് ട്രോഫി’ ഗ്രാമമെന്ന കീര്‍ത്തി നേടിയെടുക്കാനും ഫുട്‌ബോള്‍

ജോസഫ് കരിയില്‍ പിതാവിനെ കേരളം ഓര്‍ക്കുന്നത് അറിയപ്പെടുന്ന പ്രഭാഷകനായാണ്. കൊച്ചി രൂപതയുടെ 35-ാം മെത്രാനായിരുന്ന കരിയില്‍ പിതാവിന് ഇത് പരമപ്രധാനമായ ദൗത്യമാണെന്ന് അദ്ദേഹം തന്നെ ആവര്‍ത്തിച്ചു പറയാറുണ്ട്.

ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് മേരി പ്രേഷിത സമൂഹത്തില്‍ അംഗവും കൊച്ചി തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ ലിസി അധ്യാപിക എന്ന നിലയില്‍ ഔദ്യോഗിക സര്‍വീസില്‍ നിന്നു പടിയിറങ്ങുന്നത്, ഒരു സര്‍ക്കാര്‍ ഏജന്‍സിക്കും കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി സംവിധാനത്തിനും സങ്കല്പിക്കാന്‍ പോലും കഴിയാത്ത സാമൂഹിക പങ്കാളിത്തത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും അസാധാരണ കെട്ടുറപ്പുള്ള ഭവനനിര്‍മിതിയുടെ ഇരുന്നൂറാമത്തെ പതിപ്പിന്റെ ഗൃഹപ്രവേശത്തിന് താക്കോല്‍ കൈമാറിക്കൊണ്ടാണ്.