Browsing: Featured News

പരിശുദ്ധപിതാവ് ഫ്രാന്‍സിസ് പാപ്പയുടെ ”അവന്‍ നമ്മെ സ്നേഹിച്ചു” (delixit nos) എന്ന ചാക്രിക ലേഖനം സ്നേഹത്തിന്റെ ആഴമായ ദൈവികഭാവങ്ങളിലേക്ക് നമ്മെ ക്ഷണിക്കുന്നു. ദൈവപുത്രനായ യേശുക്രിസ്തു വെളിപ്പെടുത്തി തരുന്ന ദൈവസ്നേഹത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും പ്രഭവമായ ക്രിസ്തു ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് തീര്‍ഥാടനം നടത്തുവാനുള്ള ശക്തമായൊരു ആഹ്വാനമാണിത്. പരിശുദ്ധ പിതാവ് തന്റെ നാലാമത്തെ ചാക്രിക ലേഖനത്തിന്റെ ശീര്‍ഷകമായി എടുത്തിരിക്കുന്നത് തിരുഹൃദയത്തില്‍ നിന്നും ഉത്ഭവിക്കുന്ന ആഴമായ ദൈവസ്നേഹത്തെക്കുറിച്ചു പറയുന്ന വിശുദ്ധ പൗലോസ് റോമാക്കാര്‍ക്കെഴുതിയ ലേഖനത്തെ ആസ്പദമാക്കിയാണ് (റോമ 8:37).

ഇന്ത്യന്‍ സമൂഹത്തിന് കാര്യമായ സംഭാവനകള്‍ നല്‍കിയ ആംഗ്ലോ ഇന്ത്യന്‍ സമുദായം ഇന്നു പല മേഖലകളിലും അവഗണനയിലാണ്. 2019-ല്‍ ആംഗ്ലോ-ഇന്ത്യന്‍ സമുദായത്തിന്റെ ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള നാമനിര്‍ദ്ദേശ പ്രാതിനിധ്യം നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം സമുദായത്തിന് വലിയ തിരിച്ചടിയായിരുന്നു.

2009 ലാണ് കേരള സര്‍ക്കാര്‍ മുസിരിസ് പൈതൃക പദ്ധതി ആരംഭിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ പൈതൃക സംരക്ഷണപദ്ധതിയാണ് മുസിരിസിലേത്. എറണാകുളം ജില്ലയിലെ പറവൂര്‍ മുതല്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ വരെയുള്ള പ്രദേശങ്ങളാണ് പദ്ധതിയുടെ പരിഗണനയില്‍ വരുന്ന പ്രധാന ഇടങ്ങള്‍.

കേരളത്തിന്റെ നവോത്ഥാന രംഗത്ത് വിപ്ലവാത്മകമായ തുടക്കം കുറിച്ചത് ക്രൈസ്തവരാണ്. വിദേശത്തു നിന്നെത്തിയ ക്രൈസ്തവമിഷനറിമാര്‍ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലായത്. അയിത്തം നിലനിന്നിരുന്ന ഒരു കാലഘട്ടത്തില്‍ എല്ലാ വിഭാഗക്കാരേയും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കാനുള്ള സന്മനസും തന്റേടവും അവര്‍ പ്രദര്‍ശിപ്പിച്ചു.

മൂന്നു പതിറ്റാണ്ടു കാലത്തിലധികമായി കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ (കെസിബിസി) ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ പ്രഫഷണല്‍ നാടകമേള നടന്നുവരികയാണ്. കേരളത്തില്‍ ഇതേ കാലഘട്ടത്തില്‍ പ്രഫഷണല്‍ നാടകങ്ങള്‍ക്കുണ്ടായിരുന്ന സമാനമായ പല വേദികളും ഇന്ന് ഇല്ലാതായി. കെസിബിസി ഇന്നും തുടര്‍ന്നു വരുന്ന നാടകശ്രമങ്ങളുടെ ചരിത്രം തേടുന്നു.

മലയാളക്കരയില്‍ പരിശുദ്ധ അമലോദ്ഭവമാതാവിന് പ്രതിഷ്ഠിക്കപ്പെട്ട ആദ്യത്തെ പള്ളികളിലൊന്നാണ് കൊച്ചി നഗരത്തിനടുത്തുള്ള മഞ്ഞുമ്മല്‍ ആശ്രമ ദേവാലയം. ആഗോളതലത്തില്‍ നിഷ്പാദുക കര്‍മലീത്താ സമൂഹത്തില്‍ സമര്‍പ്പിതരുടെയും പ്രേഷിതശുശ്രൂഷാമണ്ഡലങ്ങളുടെയും എണ്ണത്തില്‍ ഏറ്റവും വലിയ പ്രോവിന്‍സ് എന്നു കീര്‍ത്തിപ്പെട്ട മഞ്ഞുമ്മല്‍ വിശുദ്ധ പത്താം പീയൂസിന്റെ കര്‍മലീത്താ പ്രവിശ്യയുടെ മാതൃദേവാലയം.

നല്ല കള്ളനെന്ന് അറിയപ്പെടുന്ന വിശുദ്ധ ഡിസ്മാസിന്റെ നാമധേയത്തിലുള്ള ഈ ദേവാലയം നിര്‍മിച്ച് സമര്‍പ്പിക്കുന്നത് എറണാകുളം സ്വദേശികളായ കോളിസ് കുടുംബമാണ്. വിശുദ്ധന്റെ പേരിലുള്ള ഏഷ്യയിലെ പ്രഥമ ദേവാലയമാണിത്. അദ്ഭുത നിയോഗത്തിന്റെയും അനന്യ കൃപാസാക്ഷാത്കാരത്തിന്റെയും അപൂര്‍വ മാധ്യസ്ഥ്യത്തിന്റെയും ഒരു മഹനീയ സാക്ഷ്യം.

ഹിമാലയം മുതല്‍ മലബാര്‍ വരെയും, ബര്‍മ്മയും ഇന്‍ഡോ-ചൈനയും ബോര്‍ണിയോയും ഫിലിപ്പീന്‍സും അടക്കമുള്ള ദക്ഷിണ ഏഷ്യയിലെ തെക്കന്‍ പ്രദേശമൊക്കെയും ഉള്‍പ്പെട്ടിരുന്ന ഗ്രേറ്റര്‍ ഇന്ത്യയിലെ പ്രഥമ കത്തോലിക്കാ രൂപതയായി കേരളതീരത്തെ പുരാതന ക്രൈസ്തവകേന്ദ്രമായ കൊല്ലം (കൊളുമ്പും) ഉയര്‍ത്തപ്പെട്ടിട്ട് 695 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.

ഓരോ പള്ളിക്കൊപ്പവും ഓരോ കരയിലും പള്ളിക്കൂടം പണിയണം എന്ന് ആര്‍ച്ച്ബിഷപ് ബര്‍ണര്‍ഡീന്‍ ബച്ചിനെല്ലി വരാപ്പുഴ വികാരിയത്ത് അഡ്മിനിസ്ട്രേറ്ററായിരിക്കെ 1857 മാര്‍ച്ച് മാസത്തില്‍ ഇറക്കിയ സര്‍ക്കുലര്‍ വരാപ്പുഴ അതിരൂപതാ ആര്‍ക്കൈവ്സില്‍ സൂക്ഷിച്ചിട്ടുണ്ട്. ”വശനത്താലെ നാം കല്പിച്ചിരിക്കുന്ന മാതിരികയില്‍ പള്ളിക്കൂടങ്ങള്‍” നിര്‍മിക്കുവാന്‍ 1856-ല്‍ അദ്ദേഹം വാക്കാല്‍ നിര്‍ദേശിച്ചതും രേഖപ്പെടുത്തിയിട്ടുണ്ട്.

യേശുവിന്റെ വെളിച്ചത്തിലേക്കു കണ്ണുതുറക്കുകയും ദൈവം നല്‍കിയ വിളക്കുമായി ഇരുളടഞ്ഞതും ഏകാന്തവുമായ ഒരു ദേശത്തിലെ സഹജീവികളെ പ്രകാശത്തിലേക്കു നയിക്കുകയും ചെയ്തുവെന്നതാണ് മോണ്‍. ജി. ക്രിസ്തുദാസിന്റെ ജീവിതയാത്ര നമുക്കു നല്‍കുന്ന സന്ദേശം.