Browsing: Featured News

വികസിത രാജ്യങ്ങളില്‍ ഏറ്റം വികസിതം എന്ന് നമ്മളൊക്കെ കരുതിപ്പോരുന്ന അമേരിക്കയുടെ തലവന്റെ പാപ്പാ വേഷംകെട്ടു കണ്ട് ഞാന്‍ ഒന്നു ഞെട്ടി! മോഹിക്കുന്നതെല്ലാം ഏതുവിധേനയും കൈക്കലാക്കാനുള്ള ആധുനിക മനുഷ്യമനോവൈകൃതത്തിന്റെ പച്ചപ്രകടനം! ലൈക്കും വൈറലുമായി അതങ്ങനെ ചുറ്റിക്കറങ്ങും.

‘അഴികള്‍ക്കകത്തു കിടക്കുന്ന സഹോദരീസഹോദരന്മാര്‍’ എന്ന് ഫ്രാന്‍സിസ് പാപ്പാ വിളിച്ചിരുന്ന തടവുകാര്‍ക്കാണ് അദ്ദേഹം തന്റെ സ്വന്തം ബാങ്ക് അക്കൗണ്ടില്‍ അവശേഷിച്ചിരുന്ന 200,000 യൂറോ (1.94 കോടി രൂപ) അവസാനമായി സമ്മാനിച്ചത്.

ഫ്രാന്‍സിസ് പാപ്പായുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ വത്തിക്കാനില്‍ സമ്മേളിക്കുന്ന 133 കര്‍ദിനാള്‍മാരില്‍ ഒട്ടേറെ പുതുമുഖങ്ങളുണ്ട് – അവരില്‍ പലരും ഭൂമിയുടെ ‘പ്രാന്തപ്രദേശങ്ങളില്‍’ നിന്നു വരുന്നവരാണ്. അവരാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ക്വാര്‍ട്ടറില്‍ സഭാനൗകയെ നയിക്കേണ്ടത് ആരാകണം എന്നു നിശ്ചയിക്കുന്നത്.

കേരളത്തിലെ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിലെ ആദ്യകാല പ്രവര്‍ത്തകരില്‍ പ്രമുഖനും അനുഗ്രഹീത വചനപ്രഘേഷകനും മാതൃകാ കര്‍മ്മലീത്താ സന്ന്യാസ വൈദികനുമായിരുന്ന ഫാ. സെബാസ്റ്റ്യന്‍ മുണ്ടഞ്ചേരി ഒ.സി.ഡി. – ദിവംഗതനായതിന്റെ 25-ാം വാര്‍ഷികമാണിത്. പ്രവാചക തീക്ഷ്ണതയോടെ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള, കരിസ്മാറ്റിക് നവീകരണത്തിന്റെ പ്രവര്‍ത്തനം വ്യാപിക്കുവാന്‍ അക്ഷീണം പ്രയത്‌നിച്ച അദ്ദേഹമാണ് മഞ്ഞുമ്മല്‍ കര്‍മ്മലീത്താ സഭയുടെ മഞ്ഞുമ്മല്‍ കാര്‍മ്മല്‍ ധ്യാനകേന്ദ്രത്തെ (സിആര്‍ഡി) കേരളക്കരയിലെ ആദ്യകത്തോലിക്കാ കരിസ്മാറ്റിക് നവീകരണപ്രേഷിത കേന്ദ്രമായി ഉയര്‍ത്തിയത്.

തേവരയിലെ ബാറില്‍ ‘അകലെയകലെ നീലാകാശം’ പാടിയിരുന്ന വല്ലാര്‍പാടത്തുകാരന്‍ യുവാവിനെ, അരികെയുണ്ട് സ്വര്‍ഗം എന്ന പ്രത്യാശയിലേക്കെത്തിച്ചതും ദിവ്യഗീതികളുടെ ആലാപകനാക്കിയതും ഫാ. സെബാസ്റ്റ്യന്‍ മുണ്ടഞ്ചേരി ഒസിഡിയാണ് – സേവി വല്ലാര്‍പാടം എന്ന ഗായകന്‍ സ്വയമേവ നല്‍കുന്ന സാക്ഷ്യമാണിത്.

കൗമാരകാലത്തെയും അവരുടെ രക്ഷിതാക്കളുടേയും സമൂഹത്തെ തന്നെയും ബാധിക്കുന്ന ചില പ്രശ്‌നങ്ങള്‍ വിഷയമാക്കിയ സീരിയലാണ് നെറ്റ്ഫ്‌ളക്‌സില്‍ പ്രദര്‍ശിപ്പിച്ചു വരുന്ന ‘അഡോളസന്‍സ്’. നെറ്റ്ഫ്‌ളിക്‌സ് പ്രേക്ഷകരുടെ പട്ടികയെടുത്താല്‍ ഇന്ത്യയുള്‍പ്പെടെ 71 രാജ്യങ്ങളില്‍ തകര്‍പ്പന്‍ ഹിറ്റാണ് ‘അഡോളസന്‍സ്’.

കേരളത്തിലെ 14 ജില്ലകളിലും രാജ്യത്തെ 23 സംസ്ഥാനങ്ങളിലുമായി വിവിധ ക്രൈസ്തവ സമൂഹങ്ങളില്‍പെട്ട ആയിരത്തോളം ആരാധനാലയങ്ങളിലും, ഉത്തര്‍പ്രദേശിലെയും ഡല്‍ഹിയിലെയും ഏതാനും ക്ഷേത്രങ്ങളിലും, പല സംസ്ഥാനങ്ങളിലെയും വിദ്യാലയങ്ങളിലും ചില മുനിസിപ്പല്‍ കോര്‍പറേഷനുകളിലും കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലും മഡോണ പള്‍സേറ്റര്‍ മണി മുഴങ്ങുന്നുണ്ട്. മലയാളക്കരയിലെ നൂറുകണക്കിനു കപ്യാര്‍മാര്‍ക്കും ഒരായുസില്‍ അടിച്ചുതീര്‍ക്കാനാവുന്നതിനെക്കാള്‍ എത്രയോ മടങ്ങാണ് മഡോണ പള്‍സേറ്റര്‍ മണികളുടെ പ്രേഷിതസാക്ഷ്യം!

അസാധാരണമായ ഒരു സംഭവവികാസത്തിന് കേരളതീരം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുകയാണ്. മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷ്യവിഭവങ്ങളിലൊന്നായ മത്തി അഥവാ ചാളയ്ക്ക് വലിയതോതില്‍ വളര്‍ച്ചാ മുരടിപ്പ് അനുഭവപ്പെടുന്നു. ചാളയുടെ ഉല്‍പാദനം വലിയതോതില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നതില്‍ ആശങ്കപ്പെടുന്ന മത്സ്യത്തൊഴിലാളികളും ‘മത്തി പ്രിയരും’ പുതിയ മാറ്റത്തില്‍ ആശങ്കാകുലരാണ്. ഇത് കേരളത്തില്‍ മാത്രം കാണുന്ന പ്രതിഭാസമാണോ?