- ലൂർദ് ആശുപത്രി വനിതാദിനം ആഘോഷിച്ചു.
- ബി ഇ സി സംഗമം നടത്തി
- കോട്ടപ്പുറം രൂപതയിൽ ഫ്രാൻസിസ്കൻ വർഷം ഉദ്ഘാടനം ചെയ്തു
- ഇറാൻ യുദ്ധത്തിനു വിരാമമിടാൻ ആഹ്വാനം ചെയ്ത്; ലോകം മുഴുവനുമുള്ള ബിഷപ്പുമാരുടെ കോൺഫറൻസ്
- ഒഡീഷയിൽ കത്തോലിക്ക ദേവാലയത്തിൽ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം
- ലോകത്തെ ഏറ്റവും പ്രായം കൂടിയ വൈദികന് ജന്മദിനാശംസയുമായി പാപ്പാ
- ജനാധിപത്യ പ്രക്രിയകളിൽ പങ്കാളികളാകാൻ യുവാക്കളോട് ആഹ്വാനം ചെയ്ത്, കെനിയൻ ബിഷപ്പുമാർ
- അംഗോളയിൽ കത്തോലിക്കാ പുരോഹിതന് നേരെ കത്തിയാക്രമണം
Browsing: Church
ഇറാഖ് അതിർത്തിയിലെ സിറിയൻ പ്രദേശത്ത് അടുത്തിടെയുണ്ടായ സംഭവവികാസങ്ങളുടെയും ഇസ്ലാമിക് സ്റ്റേറ്റ്സ് ഉയര്‍ത്തുന്ന ഭീഷണിയുടെയും പശ്ചാത്തലത്തില്‍ ഇറാഖിലെ ക്രൈസ്തവ സമൂഹം വീണ്ടും ആശങ്കയില്‍. ഇറാഖില്‍ നാശം വിതച്ച ഇസ്ലാമിക് സ്റ്റേറ്റ്സ് ബന്ധമുള്ള നിരവധി പേര്‍ സിറിയൻ ജയിലുകളിൽ കഴിയുന്നുണ്ട്
ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചൻ്റെ ധന്യപദവിയിൽ കൃതജ്ഞതയോടെ കോതമംഗലം രൂപതയും എംഎസ്ജെ സന്യാസിനീ സഭയും പൊതുസമൂഹവും. എംഎസ്ജെ സന്യാസിനീ സമൂഹത്തിൻ്റെ സ്ഥാപകപിതാവ് ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചനെ ധന്യൻ പദവിയിലേക്ക് ഉയർത്തിയതിൻ്റെ കോതമംഗലം രൂപതാതല ആഘോഷങ്ങളുടെ ഭാഗമായി നടന്ന കൃതജ്ഞതാബലി ഭക്തിസാന്ദ്രമായിരുന്നു. കോതമംഗലം സെന്റ്റ് ജോർജ് കത്തീഡ്രലിൽ നടന്ന കൃതജ്ഞതാബലിയിൽ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ മുഖ്യ കാർമികത്വം വഹിച്ചു.
പ്രസിദ്ധ തീർഥാടന കേന്ദ്രമായ തെക്കൻ കുരിശുമലയിലെ 69-ാമത് തീർഥാടനത്തിന്റെ നാലാമത് പൊതുയോഗം സംഗമ വേദിയിൽ നടന്നു. ഡയറക്ടർ മോൺ. ഡോ. വിൻസന്റ് കെ.പീറ്റർ യോഗം ഉദ്ഘാടനം ചെയ്തു. മാർച്ച് 15 മുതൽ 22 വരെ ഒന്നാംഘട്ട തീർഥാടനവും ഏപ്രിൽ 1, 2 (പെസഹാ വ്യാഴം, ദുഃഖവെള്ളി) തീയതികളിൽ രണ്ടാം ഘട്ടതീർഥാടനവും നടക്കും.
ദൈവദാസൻ ആർച്ച്ബിഷപ് അലോഷ്യസ് മരിയ ബെൻസിഗർ ഒസിഡിയുടെ 162 ജന്മദിനാഘോഷം വഴുതക്കാട് കാർമ്മൽ ഹിൽ ആശ്രമദേവാലയത്തിൽ നടന്നു. കൃതജ്ഞതാബലിയോടെയാണു ജന്മദിനാഘോഷ പരിപാടികൾക്കു തുടക്കമായത്.
കെ.സി.വൈ.എം കോട്ടപ്പുറം രൂപത സമിതിയുടെ നേതൃത്വത്തിൽ വാർഷിക സെനറ്റ് അസംബ്ലിയും പുതിയ രൂപതാ സമിതിയുടെ തെരഞ്ഞെടുപ്പും നടത്തി. പ്രസിഡന്റാ യി റേച്ചൽ ക്ലീറ്റസിനെയും ജനറൽ സെക്രട്ടറിയായി ആമോസ് മനോജിനെയും തെരഞ്ഞെടുത്തു.
ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) സമ്മേളനം ബുധനാഴ്ച ബംഗളൂരുവിൽ ആരംഭിക്കും. ബംഗളൂരു സെൻറ് ജോൺസ് മെഡിക്കൽ കോളജ് ഹാളിൽ നടക്കുന്ന ഒരാഴ്ച നീളുന്ന സമ്മേളനത്തിൽ ലത്തീൻ, സീറോമലബാർ, സീറോമലങ്കര റീത്തുകളിലെ 174 രൂപതകളിൽനിന്നുള്ള 210 മെത്രാന്മാർ പങ്കെടുക്കും.
ജൂബിലി വർഷത്തിൽ ആരംഭം കുറിച്ച, വിശുദ്ധിയുടെ ചരിത്രം വിളിച്ചോതുന്ന നൂറിലധികം വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പ്രയാണവും പൊതുദർശനവും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി, കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി “അനുഗ്രഹ വഴിയേ…” എന്ന ആത്മീയ പ്രയാണവുമായി കൊല്ലം രൂപതയിൽ എത്തിച്ചേർന്നു.
കത്തോലിക്ക സഭയിലെ രാജ്യാന്തര അല്മായ സ്വയംസന്നദ്ധ സാഹോദര്യ ജീവകാരുണ്യ പ്രസ്ഥാനമായ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ വരാപ്പുഴ അതിരൂപതാ സെന്‍ട്രല്‍ കൗണ്‍സിലിന്റെ പ്രസിഡന്റായി ടി.എം. ജോസഫ് തൈപ്പറമ്പിലും ബോര്‍ഡ് അംഗങ്ങളും സ്ഥാനമേറ്റു. ആറു വര്‍ഷത്തേക്കാണ് ഈ ചുമതല.
വത്തിക്കാൻ : മനുഷ്യരാശിയെ ഒന്നായും, ഗ്രഹത്തെ നമ്മുടെ പൊതുഭവനമായും കാണുന്ന ഒരു രാഷ്ട്രീയ…
പോർച്ചുഗലിൽ നാശം വിതച്ച അതിശക്തമായ ക്രിസ്റ്റിൻ കൊടുങ്കാറ്റിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയും, ദുരിതമനുഭവിക്കുന്നവർക്ക് തന്റെ പ്രാർത്ഥനകൾ നേർന്നുമുള്ള , ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി അയച്ചു. നിലവിൽ, അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, കൂടാതെ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽഎന്നിവയാൽ , 850,000-ത്തിലധികം ആളുകൾ ദുരിതമനുഭവിക്കുന്നു. മേഖലയിൽ വൈദ്യുതിയും തടസ്സപ്പെട്ടിരിക്കുകയാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
