Browsing: Church

നൈജീരിയയിലെ കത്തോലിക്കാ സ്കൂളിൽ നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ 130 സ്കൂൾ കുട്ടികളെ മോചിപ്പിക്കാൻ കഴിഞ്ഞുവെന്ന് നൈജീരിയൻ പ്രസിഡന്റിന്റെ വക്താവ് പറഞ്ഞു. ഈ മാസം ആദ്യം 100 പേരെ മോചിപ്പിച്ച ശേഷം.“തട്ടിക്കൊണ്ടുപോയ 130 നൈജർ സ്റ്റേറ്റ് വിദ്യാർത്ഥികളെ കൂടി വിട്ടയച്ചു, ആരെയും തടവിലാക്കിയിട്ടില്ല,” സൺ‌ഡേ ഡെയർ ഞായറാഴ്ച എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

പുല്‍ക്കൂടില്‍ സ്ഥാപിക്കാനുള്ള ഉണ്ണിയേശുവിന്റെ രൂപങ്ങളുമായി എത്തിയ കുട്ടികളെ ലെയോ പാപ്പ അഭിസംബോധന ചെയ്തു . പാപ്പയുടെ ആശീര്‍വാദം സ്വീകരിക്കാനാണ് രൂപങ്ങളുമായി കുട്ടികള്‍ ഇന്നലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെത്തിയത്.

പുനലൂർ രൂപത പത്തനാപുരം ഫെറോനയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് റാലിയും പാപ്പാ സംഗമവും നടത്തപ്പെട്ടു. കൂടൽ മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ നിന്നും ആരംഭിച്ച ക്രിസ്തുമസ് റാലിയിൽ ഫെറോനയിലെ 10 ഇടവകളിൽ നിന്നുള്ള വിശ്വാസികളും വൈദീകരും ഒരുമിച്ചു ചേർന്നു. കൂടൽ ടൗണിലൂടെ കടന്നുവന്ന റാലിയിൽ 100 ഓളം പാപ്പമാരും മാലാഖ കുഞ്ഞുങ്ങളും അണിനിരന്നു. വമ്പിച്ച ജനാവലിയുടെ അകമ്പടിയോടെ റാലി കൂടൽ സെൻ്റ്. ജൂഡ് റോമൻ ലത്തീൻ കത്തോലിക്കാ ദൈവലായത്തിൽ എത്തിചേർന്നു .

‘കോട്ടപ്പുറം : കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ കുട്ടികളുടെ വിഭാഗമായ‘പൂമൊട്ടുകൾ’ സംഘടിപ്പിച്ച സെന്റർതല…

ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസായ കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ദേവാലയമായ ഹോളി ഫാമിലി ഇടവകയിൽ സന്ദര്‍ശനം നടത്തി. പ്രതിനിധി സംഘത്തിനോടൊപ്പം ലാറ്റിൻ പാത്രിയാർക്കൽ വികാരിയായ ഓക്സിലറി ബിഷപ്പ് വില്യം ഷോമാലിയോടും ഡിസംബർ 19നു കർദ്ദിനാൾ ഗാസ സിറ്റിയിലെത്തി ചേരുകയായിരിന്നു.

ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗ് ലെയോ പതിനാലാമൻ പാപ്പയുമായി ഫോണിൽ സംസാരിച്ചുവെന്ന് പരിശുദ്ധ സിംഹാസനം. ഡിസംബർ 17 ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് പാപ്പയും പ്രസിഡന്‍റും സംസാരിച്ചതെന്ന് വത്തിക്കാന്‍ അറിയിച്ചു. ഹനൂക്ക ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ നടന്ന സംസാരത്തിൽ, സിഡ്‌നിയിൽ അരങ്ങേറിയ ഭീകരാക്രമണത്തെയും സെമിറ്റിക് വിരുദ്ധനടപടികളെയും പാപ്പ അപലപിച്ചു.

യേശുക്രിസ്തുവിന്റെ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശത്തിന്റെ പ്രസക്തിയെകുറിച്ച് ഇന്ത്യൻ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ പറഞ്ഞു. ന്യൂഡൽഹിയിൽ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) സംഘടിപ്പിച്ച ക്രിസ്മസ് 2025 ആഘോഷത്തെ അഭിസംബോധന ചെയ്തുകൊണ്ട്, മുഖ്യാതിഥിയായി പങ്കെടുത്ത ഉപരാഷ്ട്രപതി, എ.ഡി. 52-ൽ തന്നെ സെന്റ് തോമസ് അപ്പോസ്തലനിലൂടെയാണ് ക്രിസ്തുമതം ഇന്ത്യയിൽ എത്തിയതെന്ന് അനുസ്മരിച്ചു.