Browsing: Church

കോഴിക്കോട്: കോഴിക്കോട് അതിരൂപതയുടെ നേതൃത്വത്തിൽ ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം നൽകിക്കൊണ്ട് “ഫെലിക്സ് നതാലിസ്”…

പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ സ്വീകരിച്ച് ലോകത്തിൽ യേശുവിന്റെ സ്വപ്നസാക്ഷാത്ക്കാരത്തിന് സാക്ഷികളാകാനും, ദൈവസ്നേഹത്തിൽ ഒരു കുടുംബമായി രൂപപ്പെടാനും വിശ്വാസികൾക്ക് കഴിയണമെന്ന് പുനലൂർ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ. പ്രത്യാശയുടെ തീർത്ഥാടകരായി നമുക്ക് ഒന്നിച്ച് യാത്ര ചെയ്യാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 2025 ജൂബിലി വർഷത്തിന്റെ രൂപതാതല സമാപനത്തോടനുബന്ധിച്ച് പുനലൂർ സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ദിവ്യബലിയിൽ ആമുഖ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം

ക്രിസ്ത്യാനിക്ക് എല്ലാവരും സഹോദരീസഹോദരങ്ങളാണെന്നും ശത്രുക്കളില്ലെന്നും ലെയോ പാപ്പ. സമകാലീന ലോകത്തിലെ അനിശ്ചിതത്വത്തിന്റെയും കഷ്ടപ്പാടിന്റെയും സാഹചര്യങ്ങളിൽ, ആനന്ദം അസാധ്യമാണെന്ന് തോന്നിയേക്കാമെന്നും രക്തസാക്ഷിത്വം സ്വർഗ്ഗത്തിലെ ജനനമാണെന്നും പാപ്പ പറഞ്ഞു.പ്രഥമരക്തസാക്ഷിയായ വിശുദ്ധ സ്തേഫാനോസിന്റെ തിരുനാൾ ദിനത്തിൽ വത്തിക്കാനിൽ സന്ദേശം നല്‍കുകയായിരിന്നു പാപ്പ.

ക്രിസ്ത്യാനികൾക്കെതിരായ നിരന്തരമായ ഭീഷണികൾക്കും ആക്രമണങ്ങൾക്കും ഇടയിൽ, വിശ്വാസികളെ ധൈര്യത്തിലേക്കും ജീവിതകാലം മുഴുവൻ ക്രിസ്തുവിനോടുള്ള പ്രതിബദ്ധതയിലേക്കും ക്ഷണിച്ചുകൊണ്ട്, ഡിസംബർ 26 ന് രാജുര മിഷൻ സ്റ്റേഷനിൽ 17 കുട്ടികളുടെ ആദ്യ വിശുദ്ധ കുർബാനയ്ക്ക് അമരാവതിയിലെ ബിഷപ്പ് മാൽക്കം സെക്വീറ നേതൃത്വം നൽകി.

2025 ലെ ക്രിസ്തുമസ് കാലഘട്ടത്തിലു ണ്ടാവുന്ന അനിഷ്ടസംഭവങ്ങൾ ക്രൈസ്തവരിൽ ആശങ്കയുളവാക്കുന്നതെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. ഭരണഘടനാപരമായി എല്ലാ വിഭാഗങ്ങൾക്കും സംരക്ഷണം ഉണ്ടായിട്ടും രാജ്യത്ത് ഇത്തരം അതിക്രമങ്ങൾ ഉണ്ടാകുന്നത് ഖേദകരമാണ്. സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ തലവൻ ഗവർണറുടെ ഓഫീസിൽപോലും ക്രിസ്തുമസ് പ്രവർത്തി ദിനം ആക്കിയത് എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും ഉൽക്കണ്ഠയുളവാക്കുന്നതാണ്. ക്രിസ്മസ് കരോൾ സംഘത്തിന് നേരെ ഉണ്ടായ ആക്രമണം മതേതര പാരമ്പര്യത്തിന് ഏറ്റ ആഘാതമാണ്. അതിൻറെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെയും തിരിച്ചറിയാനാകും.

മഞ്ഞുമ്മല്‍ കര്‍മലീത്താ സഭയുടെ കീഴിലുള്ള കളമശേരി ജ്യോതിര്‍ ധര്‍മ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന നാലു പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് എറണാകുളം സെമിത്തേരിമുക്ക് കാര്‍മല്‍ ഹാളില്‍ ടി.ജെ വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം, മഞ്ഞുമ്മല്‍ നിഷ്പാദുക കര്‍മലീത്താ സഭാ പ്രൊവിന്‍ഷ്യല്‍ റവ. ഡോ. അഗസ്റ്റിന്‍ മുല്ലൂര്‍, സിടിസി സമൂഹത്തിന്റെ സെന്റ് ജോസഫ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ ഡോ. സിസ്റ്റര്‍ പേഴ്‌സി, ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ്, ജോയ് ഗോതുരുത്ത്, ഡോ. ചാള്‍സ് ഡയസ്, ഷെവലിയര്‍ ഡോ. പ്രീമൂസ് പെരിഞ്ചേരി തുടങ്ങിയവര്‍ സമീപം.

ഡിസംബർ 18-ന് ഡൽഹിയിലെ നവാഡയിൽ പ്രിസ്സൺ മിനിസ്ട്രി ഇന്ത്യ (പിഎംഐ) ക്രിസ്മസ് ആഘോഷിച്ചു. വൈദികർ, ക്രിസ്തുമത വിശ്വാസികൾ, സന്നദ്ധപ്രവർത്തകർ, വിദ്യാജ്യോതി ബ്രദേർസ്, തിഹാർ ജയിലിലെ നിലവിൽ ജാമ്യത്തിലിറങ്ങിയ തടവുകാർ എന്നിവരെ ക്രിസ്മസ്ഒ ആഘോഷത്തിനായി ഒരുമിച്ച് കൊണ്ടുവന്നു.

ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്ത്യാനികളോടുള്ള സമീപനം ഒരു “വൈരുദ്ധ്യം നിറഞ്ഞെതെന്ന്” സീറോ-മലങ്കര കത്തോലിക്കാ സഭയിലെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ശക്തമായി വിമർശിച്ചു, പ്രധാനമന്ത്രി ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുമ്പോഴും സമൂഹത്തിനെതിരെ തുടർച്ചയായി ആക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

സ്നേഹത്തിൻ്റെയും പങ്കുവയ്ക്കലിൻ്റെയും, പ്രതീക്ഷയുടെയും ആഘോഷമായ ക്രിസ്‌മസിനെ വരവേറ്റ് ലോകം. വത്തിക്കാനിലെ സെന്റ് പീറ്റർ ബസിലിക്കയിൽ ലിയോ പതിനാലാമൻ പാപ്പാ തിരുപ്പിറവി ചടങ്ങുകൾക്കും, പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു.

ക്രിസ്തുവിനോടും തിരുവചനത്തോടും സഭയോടുമുള്ള വിശ്വസ്തത കാത്തുസൂക്ഷിക്കുന്ന ജീവിതത്തിനായാണ് പുരോഹിതർ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ലിയോ പതിനാലാമൻ പാപ്പാ